ബാല്യകാല ഓർമ്മകളെ ഉണർത്തുന്ന ഒന്നാണ് അയ്നി മരം. ഐനിയുടെ മരത്തിൽ ഉണ്ടാകുന്ന ഈ ചക്ക് തേടി പറമ്പുകളിൽ ഐനി മരത്തിന്റെ ചുവട്ടിൽ കാത്തിരുന്ന കാലം ഒട്ടുമിക്കവരുടെ മനസ്സിലും ഉണ്ടായിരിക്കും. ഐനി ചക്ക തിന്നത് ഇത്തരത്തിൽ ഒട്ടേറെ ഓർമ്മകൾ ഉണർത്താൻ സാധിക്കുന്ന ഒരു മരുമാണിത്. ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ആഞ്ഞിലി മരത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. നിങ്ങളുടെ നാട്ടിൽ ഈ മരത്തെ അതുപോലെതന്നെ ഇതിൽ ഉണ്ടാകുന്ന പഴത്തെ പറയുന്ന പേര് കമന്റ് പറയുമല്ലോ. അതുപോലെതന്നെ ഐനി ചക്ക കഴിച്ചിട്ടുള്ളവരും ഇതിന്റെ രുചി ഇഷ്ടപ്പെടുന്നവരും. ഇതിന്റെ ഈ കാര്യങ്ങൾ അറിയാതെ പോകരുത്. ചക്കയുടെ ചെറിയ രൂപമായ ആഞ്ഞിലി ചക്കയുടെ രുചി പലർക്കും ഗൃഹാതുരത്വം നൽകുന്ന ഒന്നാണ്.
കൊടും തണുപ്പും വരാൽ ചെയിൻ സഹിക്കാൻ കഴിയുന്ന ഒരു വൃഷമാണ് ആഞ്ഞിലിമരം. ഇതിന് അയ്ലി അഞ്ഞിലി എന്നീ പേരുകളിൽ എല്ലാം അറിയപ്പെടാറുണ്ട്. കേരളത്തിലെ ഏതു കാലാവസ്ഥയിലും കാണപ്പെടുന്ന ഈ വൃക്ഷം 40 മീറ്ററോളം പൊക്കവും അതുപോലെതന്നെ രണ്ടര മീറ്റർ വണ്ണവും ഉണ്ടാകാറുണ്ട്. നല്ല ഈർക്കമുള്ള മണ്ണാണ് ഈ മരത്തിന് യോജിച്ചത്.
ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്. വേനൽ കാലങ്ങളിൽ സാധാരണ ചക്ക ഉണ്ടാകുന്ന അതെ സമയത്ത് തന്നെയാണ് ഈ ചക്കയും ഉണ്ടാകുന്നത്. എന്നാൽ ഇതിന്റെ പഴം പൊട്ടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇതിന്റെ മരത്തിനു വേണ്ടിയാണ് പലരും ഇത് വളർത്തുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Easy Tips 4 U