രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് ദോശയും ഇടലിയോ ആയിരിക്കും മിക്കവാറും കാണുക. എന്നാൽ ചില സന്ദർഭങ്ങളിൽ അരച്ചുവച്ച മാവ് പൊളിച്ചു പോകുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇതു പൊളിച്ചു കഴിഞ്ഞാൽ റെടിക്കും ടേസ്റ്റ് വളരെ കുറവായിരിക്കും. കുട്ടികൾ ഇത് കഴിക്കുക പോലുമില്ല. സാധാരണ മൂന്നോ നാലോ ദിവസം മാവ് ഫ്രിഡ്ജിൽ വയ്ക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നതും.
ഇത്തരത്തിലുള്ള പുളി മാറാനായി നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്. ദോശ ഉണ്ടാക്കുകയാണെങ്കിൽ ഈ മാവിൽ കുറച്ച് ഗോതമ്പ് പൊടി കൂടി മിക്സ് ചെയ്ത ശേഷം തയ്യാറാക്കാവുന്നതാണ്. അതല്ല ഇഡലിയാണ് ഉണ്ടാക്കുന്നത് എങ്കിൽ ഇതിൽ ചേർക്കേണ്ടത് അരിപ്പൊടിയാണ്. ഇത് ചേർത്ത ശേഷം നന്നായി ഇളക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇഡലി നല്ല സ്മൂത്തായി ലഭിക്കുന്നത് ആണ്.
അതുപോലെതന്നെ ഒരുപാട് ടൈറ്റ് ആണെങ്കിൽ കുറച്ചു വെള്ളം കൂടി ചേർക്കാവുന്നതാണ്. അരിപ്പൊടി ഈ രീതിയിൽ ചേർത്ത ശേഷം ഒരു 10 15 മിനിറ്റ് സെറ്റ് ആവാനായി വെച്ച് ശേഷം പിന്നീട് ഇഡലിയും ദോശയും എന്തു വേണം എങ്കിലും ഉണ്ടാക്കാവുന്നതാണ്. പിന്നീട് ദോശമാവ് പൊളിച്ചു എന്ന് പറഞ്ഞു വിഷമിക്കേണ്ട ആവശ്യമില്ല.
ഇത് ഒന്ന് ട്രൈ ചെയ്തു കഴിഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഓട്സ് ആണെങ്കിലും പൊടിച്ച ശേഷം ചേർക്കാവുന്നതാണ്. ഓട്സ് ദോശ അല്ലെങ്കിൽ ഓട്സ് ഇഡലി ഇതെല്ലാം തന്നെ ഈ രീതിയിലാണ് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health