ഇന്ന് വളരെ ഏറെ കേട്ട് കേൾവി ഉള്ള ഒന്നാണ് യൂറിക് ആസിഡ്. ഇതിന്റെ നോർമൽ വാലു കൃത്യമായി പറയുകയാണെങ്കിൽ 3.5 മുതൽ 7.2 മില്ലി ഗ്രാം പേർ ഡെസി ലിറ്റർ ആണ്. യൂറിക്കാസിഡ് കൂടിയാൽ ഹൈപ്പർ യൂറിസിമിയാ എന്ന പ്രശ്നം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് ഗൗട്ട് നമ്മുടെ കൈകാലുകളിൽ വേദന തരിപ്പ് ആ ഭാഗങ്ങളിൽ നീർക്കെട്ട് ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ. ചില സമയങ്ങളിൽ നടക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ജോയിന്റ് വേദന ഉണ്ടാക്കാറുണ്ട്.
ചില ആളുകൾക്ക് നടുവേദന പോലും ഉണ്ടാകാം. മുട്ട് വേദന കാലുവേദന മരവിപ്പ് കാരണം ഡെയിലി ആക്ടിവിറ്റിസ് കോംപ്രമൈസ് ആയി പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. യൂറിക് ആസിഡ് എന്താണ് ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. ഇത് ഒഴിവാക്കാനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. ഭക്ഷണത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ഉൾപ്പെടുത്തേണ്ടത്. എന്തെല്ലാം കാര്യങ്ങളാണ് ഒഴിവാക്കേണ്ടത്. വ്യായാമരീതികൾ എന്തെല്ലാമാണ് ആവശ്യമാണിത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന പ്രോട്ടീൻ മെറ്റബൊളീസം വഴി ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ്. ഈ യൂറിക് ആസിഡ് കിഡ്നി നല്ല രീതിയിൽ പ്രവർത്തനക്ഷമമാണെങ്കിൽ ഈ മൂത്രത്തിലൂടെ തന്നെ പോകുന്നതാണ്. എന്നാൽ ഇത് കൂടുതലായി പോകുന്നുണ്ടെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകാറുണ്ട്. യൂറിക് ആസിഡ് കൂടുതലായി ഉണ്ടാകുന്നതുമൂലം വന്ധ്യത പോലും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ നേരത്തെ തന്നെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും മറ്റു പല അസുഖങ്ങളുടെ കൂട്ടുകാരനായി ഇത് ബുദ്ധിമുട്ടിക്കാറുണ്ട്. പ്രത്യേകിച്ച് ഡയബറ്റിക്സ് ഹൈ ടെൻഷൻ കൊളസ്ട്രോൾ കൂടുന്ന അവസ്ഥ തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഒബിസിറ്റി ഇരുന്നുള്ള ജോലി തുടങ്ങിയവ ഉണ്ടെങ്കിൽ ഇതിന്റെ ഭാഗമായി യൂറിക്കാസിഡ് ഉണ്ടാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam