കോളനോസ്കോപ്പി പോലുള്ള ആധുനിക ഡയഗ്നോസ്റ്റിക് സംവിധാനങ്ങളിലൂടെ വൻകുടലിൽ കാൻസർ കണ്ടെത്താനുള്ള രോഗികളുടെ എണ്ണം കൂടിവരികയാണ്. എന്താണ് കോളാൻ കാൻസർ അഥവാ വൻകുടലിൽ കാൻസറിന് കാരണം എന്ന് നോക്കാം. ക്യാൻസർ ബാധിച്ച ഭാഗം ഓപ്പറേഷൻ വഴി എടുത്തു കളഞ്ഞശേഷം റേഡിയേഷൻ കീമോതെറാപ്പിയും ഇമ്യുണോ തെറാപ്പി ഇതെല്ലാം ചെയ്തിട്ടും വീണ്ടും വരാനുള്ള കാരണം എന്താണ്.
ഇത്തരത്തിലുള്ള ക്യാൻസർ തടയാൻ സാധിക്കുമോ. ഒരിക്കൽ വന്നവർക്ക് വീണ്ടും വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്. കുടുംബപരമായി കോളൻ ക്യാൻസർ സാധ്യത ഉള്ളവർ ഞാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്. തുടങ്ങി ഇത്തരത്തിലുള്ള ക്യാൻസർ തടയാനും ചികിത്സക്കാനും ശ്രമിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് നോക്കാം. ആദ്യം കോളാൻ ക്യാൻസർ എന്ന് പറയുന്നത് കോളൻ എന്ന് പറയുന്നത് ഏത് ഭാഗമാണെന്ന് അറിയണം.
ആമാശയും കഴിഞ്ഞ് ചെറുകുടൽ കഴിഞ്ഞ് ആണ് വൻകുടൽ വരുന്നത്. ഇവർ കുടലിലെ തന്നെ രണ്ടു ഭാഗമാണ് കോളൻ അതുപോലെതന്നെ റെക്റ്റം. കോളനിലും റെക്ടറ്റീലും വരുന്ന ക്യാൻസറാണ് കോളറെക്ടൽ കാൻസർ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള കാൻസറിനെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത്. മലത്തിൽ രക്തം കാണുക.
അതുപോലെതന്നെ മലബന്ധം. വിശപ്പില്ലായ്മ ശരീരഭാരം കുറയുന്നത് ശർദ്ദി എന്നിവയാണ്. ഇവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ. ഇത് പൈൽസ് ആയാണ് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നത്. 45 വയസ്സിനു ശേഷമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ കൃത്യമായ ടെസ്റ്റുകൾ നടത്തി ഇത് കണ്ടെത്തേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs