നമ്മുടെ സമൂഹത്തിൽ നിരവധി പേർ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് പൈൽസ്. ഹെമറോയ്ഡ്സ് ഏനാൽ ഫിഷർ ഫിസ്റ്റുല അതുപോലെതന്നെ പെരിയനൽ അപ്ബ്സെസ് പഴുപ്പ് നിറഞ്ഞു മലദ്വാരത്തിന് ചുറ്റും ഒരുപാട് വേദനയും അസഹ്യമായ ചൊറിച്ചിലും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന അവസ്ഥ. മൂലക്കുരു എന്ന് പറയുന്നത് പലപ്പോഴും ഒരു തമാശയാണ് പലരും കരുതുന്നത്. എന്നാൽ ഇതു വന്നാലുണ്ടാകുന്ന വേദന അസഹ്യമാണ്.
എന്താണ് പൈൽസ് അതുപോലെതന്നെ ഫിഷർ ഫിസ്റ്റല തുടങ്ങിയവ തമ്മിലുള്ള വ്യത്യാസം എന്താണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലം ശരീരത്തിൽ ഉണ്ടാവുക ഏകദേശം 36 മണിക്കൂർ സമയമാണ്. നമ്മൾ ഭക്ഷണം കഴിച്ച് നമ്മുടെ മലത്തിലൂടെ ആ ഭക്ഷണം ഒഴിവായി പോകുന്ന സമയമാണ് 36 മണിക്കൂർ. ചിലപ്പോൾ ചില ആളുകൾക്ക് ഈ സമയം കുറഞ്ഞു പോകാറുണ്ട്.
10 15 മണിക്കൂർ കൊണ്ട് തന്നെ വയറ്റിൽ നിന്ന് പോകാനുള്ള സാധ്യതയുണ്ട്. ഇതിനെ ഡയറിയ എന്നാണ് വിളിക്കുന്നത്. എന്നാൽ ചില ആളുകൾക്ക് 36 മണിക്കൂർ എന്ന് പറയുന്നത് നാല് ദിവസവും അഞ്ച് ദിവസവും വേണ്ടി വരാം. ഇത് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഒന്നും കഴിക്കാൻ തോന്നാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു.
ചില ആളുകൾക്ക് എത്ര വയറ്റിൽ നിന്ന് പോയാലും പോയില്ല എന്ന തോന്നലാണ് ഉണ്ടാവുക. ഇവർ എന്തെല്ലാം ചെയ്താലും ഭക്ഷണത്തിന് ഒരുപാട് നിയന്ത്രിക്കാൻ തുടങ്ങും. ഇങ്ങനെ വരുമ്പോൾ ഇവർ കഴിക്കുന്നത് വളരെ കുറവായിരിക്കും. ഇത്തരത്തിലുള്ള ആളുകൾ വളരെ സ്ട്രെസ് ഫുൾ ആയിരിക്കും. നമ്മൾ ഭക്ഷണത്തിലെ എന്തെല്ലാം ആണ് ഉൾപ്പെടുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാവിലെ തന്നെ മൂന്നു ഗ്ലാസ് വെള്ളം കുടിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs