നല്ല കിടിലം ദോശ ഇനി വീട്ടിൽ തയ്യാറാക്കി എടുക്കാം. വളരെ എളുപ്പത്തിൽ തന്നെ നല്ല കിടിലൻ ദോശ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഒരു വെറൈറ്റി ആയിട്ടുള്ള തട്ട് ദോശ എങ്ങനെ തയ്യാറാക്കാം എന്നാണ്. ഇതിലേക്ക് ആവശ്യമായ സ്പെഷൽ ഇന്ഗ്രെഡിൻസ് എന്തെല്ലാം ആണെന്ന് നോക്കാം.
മാവ് നല്ല പെർഫെക്ട് ആയി ഉണ്ടാക്കിയാൽ മാത്രമേ ദോശയും നല്ല കിടിലനായി ലഭിക്കുകയുള്ളൂ. ആരായാലും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒന്നര കപ്പ് പച്ചരി ആണ് എടുക്കുന്നത്. പിന്നീട് ഇതിലേക്ക് മുക്കാൽ കപ്പ് ഉഴുന്ന് എടുക്കുക. അരി ഉഴുന്ന് എന്നിവ നല്ലപോലെ കഴുകിയെടുക്കുക. പിന്നീട് കാൽ ടീസ്പൂൺ ഉലുവ കൂടി ചേർത്തു കൊടുക്കുക.
ഇത് നല്ലപോലെ കുതിർന്നശേഷമാണ് അരച്ചെടുക്കേണ്ടത്. ആദ്യം തന്നെ ഉഴുന്ന് അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അരിയും ഇതുപോലെ അരച്ചെടുക്കുക. വെള്ളമൊന്നുമില്ലാതെ അരി മാത്രം അരച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് ചോറു കൂടി ചേർക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് 3 ഇൻഗ്രീഡിയന്റ് കൂടി ചേർക്കേണ്ടതാണ്.
അതിൽ ഒന്നാണ് നാളികേര വെള്ളം. ഇത് ഏകദേശം അര കപ്പ് ആണ് ആവശ്യം. പിന്നെ രണ്ടാമത്തെ ഇന്ഗ്രെഡ്ന്റ് ചുവന്ന ഉള്ളിയാണ്. മൂന്നാമത്തെ ഇന്ഗ്രെഡിന്റ് ഒരു ടീസ്പൂൺ പഞ്ചസാര ആണ്. ഇത് ഉപയോഗിച്ച് നല്ല ദോശമാവ് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs