ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പല ആളുകൾക്കും ഉണ്ടാകാറുള്ളതും അതുപോലെ തന്നെ എന്താണെന്ന് പലർക്കും അറിയാത്തതുമായ ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ പ്രായത്തിലുള്ള വരിലും ഇത് കാണാറുണ്ട്. ചുമക്കുമ്പോഴും തുമുമ്പോഴും തൊണ്ടയിൽ നിന്ന് വെള്ളനിറത്തിൽ അല്ലെങ്കിൽ മഞ്ഞനിറത്തിലുള്ള ചെറിയ വസ്തു പുറത്തേക്ക് വരുന്നത് നിങ്ങൾ ശ്രദ്ധിച്ചു കാണും. ഇത് ഒരുപക്ഷേ വായക്കകത്തു കിട്ടും. ചിലപ്പോൾ ചുമയ്ക്കുമ്പോൾ പുറത്തേക്ക് ആയിരിക്കും ഇത് തെറിച്ചു വരുന്നത്. ഈ ചെറിയ വസ്തു കയ്യിലെടുത്ത് നോക്കി കഴിഞ്ഞാൽ അരിമാവ് പോലെ ഉണ്ടാകും.
മാത്രമല്ല വല്ലാതെ ദുർഗന്ധ ഉണ്ടാകും. ഇന്നത്തെ കാലത്ത് നിരവധി ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. തൊണ്ടയിൽ നിന്ന് ഇളക്കിവരുന്ന ഈ വസ്തുക്കൾ നമ്മുടെ തൊണ്ടയിൽ വരുന്ന ഇൻഫെക്ഷൻ ആണോ. ടോൺസൽ മൂലം ഉണ്ടാവുന്ന പ്രശ്നമാണോ പല്ലുകളുടെ ഇടയിൽ നിന്നാണോ അതോ മോണയിൽ നിന്നാണ് വരുന്നത് എന്നൊന്നും പലർക്കും അറിയില്ല. എന്ത് രോഗമാണെന്ന് അറിയാതെ ഏതു ഡോക്ടറെ കാണണമെന്ന് അറിയാതെ പലരും വിഷമിക്കാറുണ്ട്. ടോൺസിൽ സ്റ്റോണുകൾ എന്ന് വിളിക്കുന്ന ഈ പ്രശ്നം ഇന്ന് വളരെ കോമൺ ആയി കണ്ടുവരുന്ന ഒന്നാണ്.
എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ തൊണ്ടയിലെ ടോൺസിൽ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾക്ക് എതിരെ പൊരുതിനിൽക്കുന്ന ഒന്നാണ്. നമ്മുടെ വായ തുറന്നു കഴിഞ്ഞാൽ തൊണ്ടയിൽ രണ്ടു ഭാഗത്തേക്ക് പ്രോജക്ട് ചെയ്ത് നിൽക്കുന്നതാണ് ഇത്. ടോൺസിൽ ഫങ്ക്ഷന് എന്ന് പറയുന്നത് പലതരത്തിലുള്ള ഇൻഫെക്ഷനുകളിൽ നിന്ന് നമ്മുടെ ബോഡിയെ പ്രൊട്ടക്ട് ചെയ്യുക എന്നതാണ്. ഈ ടോൺസിലുകളുടെ ഉള്ളിൽ ചെറിയ കുഴികൾ രൂപപ്പെട്ടാലും.
അല്ലെങ്കിൽ ഇൻഫെക്ഷൻ എല്ലാം വന്നു ടോൺസിൽ വലിപ്പം വച്ചാലും അവയുടെ വശങ്ങളിൽ ചെറിയ പീസുകൾ ഉണ്ടാകുന്നു. ഈ ചെറിയ കുഴികളിൽ നമ്മുടെ ഉമിനീർ അല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അടിയുകയാണ് ചെയ്യുന്നത്. പിന്നീട് ഇത് അവിടെയിരുന്ന് കട്ടിപ്പിടിക്കുന്നു. ഇതിൽ ബാക്ടീരിയ ഫംഗൽ എന്നിവ ഇതിൽ വർക്ക് ചെയുന്നത് കൊണ്ട് തന്നെ ഇതിന് അസഹനീയമായ ദുർഗന്ധ ആയിരിക്കും ഉണ്ടാവുക. ഈ അവസരത്തിലാണ് എന്തെല്ലാം ചെയ്തിട്ടും മാറാത്ത വായ നാറ്റം ഉണ്ടാവുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena