നമുക്കെല്ലാവർക്കും തന്നെ സുപരിചിതമായ ഒരു പഴമാണിത്. പണ്ടുകാലത്ത് ഇത് പറിച്ചു തിന്നിരുന്ന ഓർമ്മ എല്ലാവർക്കും ഉണ്ടാകും. ബാല്യകാലത്തെ മറക്കാൻ കഴിയാത്ത ഓർമ്മകളിൽ ഒന്നാണ് ഇതും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ തോടിയിൽ സർവ്വസാധാരണമായി നാട്ടുവളർത്തുന്ന ഒരു ചെറിയ വൃക്ഷം ആയിരിക്കും ചാമ്പ. എന്നാൽ മറ്റു ഫലങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യത ചാമ്പക്ക് ലഭിച്ചു കാണില്ല. അവധി കാലങ്ങളിൽ ചാമ്പയുടെ ചോട്ടിൽ ബാല്യം ചിലവഴിച്ചവരും ഉണ്ടാകും.
കൈ വെള്ളയിൽ കുറച്ചു ഉപ്പിട്ട് അതിൽ ചാമ്പക്ക തൊട്ട് ആസ്വദിച്ചു കഴിഞ്ഞ കുട്ടിക്കാലം ഇന്നും ഓർമ്മകളിൽ ഉണ്ടായിരിക്കും. എന്നാൽ ഇന്ന് ആർക്കും വേണ്ടാതെ പഴുത്ത് വീണുപോകുന്ന ചാമ്പക്ക ആണ് കാണാൻ കഴിയുക. എന്നാൽ ഈ പഴത്തിനുള്ളിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ ഒരു ചാമ്പക്ക പോലും ഇനി വെറുതെ കളയാൻ ആർക്കും തോന്നില്ല. ചാമ്പക്കയുടെ ഈ ആരോഗ്യഗുണങ്ങളെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് റോസ് ചുവപ്പ് നിറങ്ങളിൽ കാണാൻ സാധിക്കും.
നല്ല ജലാംശം ഉള്ള കായകൾ വീടുകളിൽ ഫ്രഡ്ജിൽ ഏറെ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. ജലാംശം കൂടുതൽ ഉള്ളതിനാൽ ശരീരത്തിൽ നിന്നുള്ള ജല നഷ്ടം പരിഹരിക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വയറിളക്കം ഉണ്ടാകുമ്പോഴും കഴിക്കാൻ നല്ലതാണ് ഇത്. കാൻസർ നേരത്തെ തന്നെ തടയാൻ ചാമ്പക്ക് കഴിയും എന്നു പറയുന്നു. ഇത് അച്ചാറിടാൻ ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ തിമിരം ആസ്മ പോലുള്ള രോഗങ്ങൾക്ക് ഒരു പരിഹാരമാണ് ഇത്.
അതുപോലെതന്നെ ചാമ്പയുടെ പൂക്കൾ പനി കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഒരു പഴം കൂടിയാണിത്. പ്രമേഹ രോഗികൾക്ക് മാത്രമല്ല ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് നല്ലൊരു പരിഹാരം തന്നെയാണ്. ഇതിലെ വിറ്റാമിൻ സി ഫൈബർ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. സോഡിയം അയൻ പൊട്ടാസിയം പ്രോട്ടീൻ ഫൈബർ തുടങ്ങിയ ഘടകങ്ങൾ ചാമ്പക്കയിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : MALAYALAM TASTY WORLD