ഗോതമ്പ് പൊടി ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലൻ പലഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ ഒരു നാടൻ പലഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗോതമ്പുപൊടി ഉപയോഗിച്ച് എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ നാലുമണി പലഹാരമായി ഇത് തയ്യാറാക്കാം.
മുൻ കാലങ്ങളിൽ ഇത് വീടുകളിൽ ഉണ്ടാക്കിയിരുന്നു. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള പലഹാരങ്ങൾ തയ്യാറാക്കുന്നത് വളരെ വിരളമാണ്. ആദ്യം തന്നെ അടക്ക് ആവശ്യമായി ഫില്ലിംഗ് തയ്യാറാക്കാൻ ശർക്കര ഉരുക്കിയെടുക്കുക. പിന്നീട് ഇത് അലിയിച്ചെടുക്കാൻ വേണ്ടി കുറച്ച് വെള്ളമൊഴിച്ചു കൊടുക്കുക. ഏകദേശം കാൽ കപ്പ് വെള്ളം ഒഴിച്ച് കൊടുത്താൽ മതിയാകും. ശർക്കരക്ക് പകരം പഞ്ചസാര വേണമെങ്കിൽ.
ഉപയോഗിക്കാവുന്നതാണ്. ഇത് നാളികേരത്തിൽ ചേർത്ത് മിസ് ചെയ്ത് എടുത്താൽ മതി. പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു കപ്പ് നാളികേരം ചേർത്തു കൊടുക്കുക. പിന്നീട് ഇത് രണ്ടും നല്ല രീതിയിൽ യോജിപ്പിച്ചെടുക്കുക. വേണമെങ്കിൽ ഇതിലേക്ക് ഏലക്കാപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി എടുക്കുക.
പിന്നീട് അടയ്ക്ക് ആവശ്യമായ മാവ് തയ്യാറാക്കാം. ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. ഇത് നാല് ഓട്ടട ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇത് സാധാരണ ഇലയട തയ്യാറാക്കുന്ന പോലെ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Recipes @ 3minutes