ചോറിന്റെ കൂടെ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലം റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചോറിന്റെ കൂടെ നല്ല കറു മുറ കഴിക്കാൻ കഴിയുന്ന കോവക്ക ഫ്രൈ ആണ് ഇവിടെ നിങ്ങൾമായി പങ്കുവയ്ക്കുന്നത്. മുട്ട കഴിക്കുന്നവരാണെങ്കിൽ കുഴപ്പമില്ല. മുട്ട ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
ആദ്യം തന്നെ നൂറ്റമ്പത് ഗ്രാം കോവയ്ക്ക എടുക്കുക പിന്നീട് രണ്ട് പച്ചമുളക് എടുക്കുക. അതുപോലെതന്നെ ഒരു മുട്ട എടുക്കുക. ഒന്നര ടേബിൾസ്പൂൺ അരിപ്പൊടി എടുക്കുക. ആദ്യം തന്നെ ഇതിലേക്ക് കുറച്ചു കാര്യങ്ങൾ ചേർക്കേണ്ടതാണ്. ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഇത് ഉടനെ തന്നെ ഫ്രൈ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
പിന്നീട് ഇതിലേക്ക് കോവയ്ക്കക്ക് ആവശ്യമായ ഉപ്പ് ചേർത്തു കൊടുക്കുക. ഇത് ചെറിയ അളവിൽ കൂടുതലായി ചേർക്കാം. അതുപോലെ തന്നെ എരിവിനായി മുളക് പൊടി ചേർക്കുക. അര ടീസ്പൂൺ മഞ്ഞൾ പൊടി രണ്ടു നുള്ള് കായപ്പൊടി. കാൽ ടീസ്പൂൺ കുരുമുളകുപൊടി ഇത്രയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക.
പിന്നീട് ഇതിലേക്ക് കോൺഫ്ലവർ പൊടി അരി പൊടി ചേർന്ന മിക്സ് കുറച്ച് ചേർത്ത് നല്ലപോലെ മിസ്സ് ചെയ്തെടുക്കുക. ഇത് ഇങ്ങനെ ചെയ്താൽ നല്ല ക്രിസ്പിയായി ലഭിക്കുന്നതാണ്. പിന്നീട് ഇത് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND