നെല്ലിക്ക കഴിക്കാത്തവരായി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ വളരെ വിരളമായിരിക്കും. പണ്ടുമുതൽ തന്നെ അതായത് ചെറിയ കുട്ടികൾ മുതൽ തന്നെ തുടങ്ങിയതായിരിക്കും നെല്ലിക്കയോടുള്ള പ്രിയം. നിരവധി ആരോഗ്യഗുണങ്ങൾ നെല്ലിക്കയിൽ കാണാൻ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് നെല്ലിക്ക നൽക്കുന്ന ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ത്യൻ ഗൂസ്ബറി എന്ന പേരിൽ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്. ദിവസവും ഒരു നെല്ലിക്ക കഴിക്കാൻ പണചിലവ് സമയം നഷ്ട മൊന്നും ഇല്ല.
എന്നാൽ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എണ്ണിയാൽ തീരില്ല. അമിതമായി വണ്ണം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ദിവസവും നെല്ലിക്ക കഴിക്കുന്നത്. വൈറ്റമിൻ സി ആന്റി ഓക്സിഡൻസ് ഫൈബർ മിനറൽ കാൽസ്യം എന്നിവ കൊണ്ട് സമ്പന്നമാണ് നെല്ലിക്ക. ഇത് സ്ഥിരമായി കഴിക്കുന്ന രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഒരു നെല്ലിക്ക വച്ച് ദിവസവും കഴിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന ആരൊഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ പറയുന്നത്. ആമാശയം പ്രവർത്തനം സുഖം ആക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ കരൾ തലച്ചോറ് ഹൃദയം ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങൾ മികച താക്കാൻ സഹായിക്കുന്നുണ്ട്. വൈറ്റമിൻ സി കൊണ്ട് സമൃദ്ധമായ ഒന്നാണ് നെല്ലിക്ക. നെല്ലിക്ക നീരിൽ തേൻ ചേർത്ത് കഴിച്ചാൽ കാഴ്ച ശക്തി വർദ്ധിക്കുന്നു. അതുപോലെതന്നെ ആർത്തവ ക്രമക്കേടുകൾക്ക് പരിഹാരമായി സ്ഥിരമായി നെല്ലിക്ക കഴിക്കാം. അതുപോലെതന്നെ പ്രമേഹം നിയന്ത്രിക്കാനും ഇൻസുലിൻ ഉൽപാദനം വർദ്ധിപ്പിക്കാനും നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്.
ഇതിൽ ഉയർന്ന അളവിലുള്ള ഫൈബർ ദഹനപ്രക്രിയ സുഖം ആക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ ഹൃദയ ധമനിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ഹൃദയ ആരോഗ്യ മികച്ചതാക്കാനും ഇത് കഴിക്കുന്നത് വഴി സാധിക്കുന്നു. മാത്രമല്ല സ്ഥിരമായി നെല്ലിക്ക കഴിച്ചാൽ ഹൃദ്രോഗങ്ങൾ ഒന്നും തന്നെ വരികയില്ല. നെല്ലിക്കയിലുള്ള ആന്റി ഓസിഡന്റ്റുകൾ ചർമം പ്രായം ആകുന്നതിൽ നിന്നും സംരക്ഷിക്കും. നെല്ലിക്ക ജ്യൂസിന്റെ കൂടെ തന്നെ ഇഞ്ചി ചേർത്ത് കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam