ഇന്നത്തെ കാലത്ത് എല്ലാവരും വളരെയധികം പേടിയോടെ നോക്കിക്കാണുന്ന പ്രശ്നങ്ങളാണ് കൊളസ്ട്രോൾ പ്രഷർ പ്രമേഹം തുടങ്ങിയ ബുദ്ധിമുട്ടുകൾ. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ ശരീരത്തിൽ മറ്റു പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ മാറ്റിയെടുക്കാൻ പ്രത്യേക ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും കൊളസ്ട്രോളിന് അൽപ്പം കൂടുതൽ ഉണ്ടെന്ന് കരുതി ഉടനെ തന്നെ മരുന്നു കഴിക്കേണ്ട ആവശ്യമില്ല.
ഇത് മരുന്ന് കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൊളസ്ട്രോൾ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പലപ്പോഴും വലിയ രീതിയിൽ കൂടുതലായി കാണാറുണ്ട്. നമ്മൾ പ്രത്യേകമായി മനസ്സിലാക്കേണ്ടത് എപ്പോളും ഫാസ്റ്റിംഗ് ലിപ്പിട് പ്രൊഫൈൽ തന്നെ നോക്കുക എന്നതാണ്. ഭക്ഷണത്തിലൂടെ കൊളസ്ട്രോൾ കൂടില്ല ഭക്ഷണത്തിലൂടെ അല്ല വരുന്നത് എന്ന് പലരും പല രീതിയിൽ ഒരു കാര്യങ്ങൾ പറയുമെങ്കിലും.
ഫസ്റ്റിങ്ങിലുള്ള കൊളസ്ട്രോൾ ഭക്ഷണം കഴിച്ചതിനു ശേഷമുള്ള കൊളസ്ട്രോൾ ലെവൽ മനസ്സിലാക്കിയാൽ തന്നെ ഈ ചോദ്യത്തിന് ഉത്തരം കാണാൻ സാധിക്കുന്നതാണ്. ഭക്ഷണം കൂടുതലായി കഴിക്കുമ്പോൾ തന്നെ കൊളസ്ട്രോൾ കൂടുന്നുണ്ട്. കൊളസ്ട്രോൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും സെൽസ് അവരിൽ തന്നെ ഉല്പാദിപ്പിക്കുന്ന ഒന്നാണ്. ഇതു പല പോഴും ആവശ്യമുള്ള ഒന്നാണ്. പലപ്പോഴും കൊളസ്ട്രോൾ ശരീരത്തിലെ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുമ്പോഴാണ് മാരകമായ പ്രശ്നമായി മാറുന്നത്.
40 വയസ്സ് കഴിഞ്ഞ ആളുകളിലാണ് 90% ഹാർട് അറ്റാക്ക് പ്രശ്നങ്ങൾ വരുന്നത്. കുടുംബത്തിൽ ആർക്കെങ്കിലും ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ പാരമ്പര്യം ഉണ്ടായിട്ടുണ്ടെങ്കിൽ ഇത്തരക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുള്ള സാധ്യത കൂടുതലാണ്. ഇതുപോലെതന്നെ ജീവിത സാഹചര്യവും അതുപോലെതന്നെ സ്ട്രെസ്സ് കൂടാതെ ദുശീലങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഇതുപോലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr