ഒരു കിടിലൻ മുളക് ചമ്മന്തി ഉണ്ടാക്കുന്ന റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഈ ചമ്മന്തി ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. ഇത് ചോറിന്റെ കൂടെ അല്ലെങ്കിൽ കഞ്ഞിയുടെ കൂടെ ഇഡലിയുടെ കൂടെ ദോശയുടെ കൂടെ എല്ലാം കഴിക്കാൻ രുചിയുള്ള ഒന്നാണ്. ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. അതിനു വേണ്ടി ഇവിടെ 175 ഗ്രാം ചുവന്നുള്ളി എടുക്കുക. പിന്നെ ആവശ്യമുള്ളത് ഉണക്കമുളക് ആണ്. ഇവിടെ ഇതുപോലെത്തെ ഉണക്കമുളക് 28 എണം എടുക്കുക.
പിന്നെ ചമ്മന്തിക്ക് പുളിക്ക് വേണ്ടി വാളൻ പുളി എടുക്കുക. ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള വാളൻ പുളി എടുക്കുക. പിന്നെ കറി വേപ്പില അതുപോലെതന്നെ നാളികേരം വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവ ഉപയോഗിച്ചു ആണ് ഇത് തയ്യാറാക്കുന്നത്. ആദ്യം തന്നെ ഒരു ചീനച്ചട്ടി നന്നായി ചൂടാക്കുക. പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.
ഈ ചമ്മന്തി ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണ കുറച്ചു കൂടുതൽ ആവശ്യമാണ്. ഉണക്കമുളക് നല്ല ചൂടായിരിക്കുന്ന വെളിച്ചെണ്ണയിലേക്ക് ഇട്ടുകൊടുത്തു കഴിഞ്ഞൽ പെട്ടെന്ന് തന്നെ മൊരിഞ്ഞു കിട്ടുന്നതാണ്. പിന്നീട് തീ ഒന്നു കുറച്ചു വയ്ക്കുക. ഇങ്ങനെ ചെയ്താൽ ഉണക്കമുളകും മൊരിഞ്ഞു കിട്ടും. പിന്നീട് ഇതിലേക്ക് ചുവന്നുള്ളി ചേർക്കുക.
പിന്നീട് ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു നുള്ള് മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. മഞ്ഞപ്പൊടി ചേർക്കുമ്പോൾ സ്മെല്ല് ലഭിക്കുന്നതാണ്. നാല് നുള്ള് മഞ്ഞൾപൊടി ചേർക്കുക. പിന്നീട് വാളൻ പുളി ചേർക്കുക. പിന്നീട് ഇത് ചൂടാറി കഴിഞ്ഞാൽ മിക്സിയിൽ ഇട്ട് അരച്ച് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Mia kitchen