ഇവിടെ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില ടീപ്പുകളാണ്. എല്ലാവരും ഇത് അറിയാതെ പോകല്ലേ. കഴിഞ്ഞദിവസം എണ്ണയില്ലാതെ പപ്പടം വറക്കുന്ന ഒരു ഭാഗം കണ്ടിരുന്നു. എല്ലാവരും ഇതൊന്നു ചെയ്തു നോക്കേണ്ടതാണ്. ആദ്യം തന്നെ പാൽപ്പൊടി വലിയ പാക്കറ്റ് വാങ്ങുന്ന സമയത്ത് ഒന്നിച്ച് തന്നെ കണ്ടയ്നറിലിട്ട് വയ്ക്കാറില്ല. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഇതിന്റെ ഗുണം കുറയുന്നത് കാണാറുണ്ട്.
ഇത് ഇല്ലാതിരിക്കാൻ ഫ്രിഡ്ജിൽ വെക്കുമ്പോൾ അതുപോലെതന്നെ കുറച്ചുകാലം കഴിഞ്ഞ് ബാക്കിയുള്ള പാൽപ്പൊടി എടുക്കുമ്പോൾ ഇത് പെട്ടെന്ന് കട്ട പിടിക്കുന്നത് കാണാറുണ്ട്. ഇതിൽ ഈർപ്പം ഉണ്ടാകുന്നത് കാണാം. ഇങ്ങനെ പാൽപ്പൊടി പകർത്തുമ്പോൾ ഒരു 10 മിനിറ്റ് നേരമായി വെയിലത്ത് വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഈർപ്പം പോയി ഡ്രൈ ആയി വരുന്നതാണ്. പിന്നീട് കണ്ടെയ്നറിൽ വെക്കുകയാണെങ്കിൽ അത് കട്ടയാകില്ല. നാരങ്ങാവെള്ളം പിഴിയുന്നതിന് മുൻപായിട്ട് നാരങ്ങാ ഇതുപോലെ ചെറിയ ഗ്ലാസിൽ ഇട്ട് വെക്കുക.
പിന്നീട് കുറച്ച് ചൂടുവെള്ളം ഒഴിച്ച് അഞ്ചു മിനിറ്റ് വെക്കുക. അതിനു ശേഷം പിഴിയുകയാണ് എങ്കിൽ നല്ല രീതിയിൽ തന്നെ നീര് ലഭിക്കുന്നതാണ്. അടുത്ത ടിപ്പ് നിരവധി പേര് അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. തണുപ്പുള്ള സ്ഥലങ്ങളിൽ മാവ് അരച്ചുവെക്കാൻ വയ്കുമ്പോൾ പൊന്തി വരുന്നില്ല എന്നത്. സാധാരണ ദോശ ഇഡലിക്ക് മാവ് അരയ്ക്കാൻ വായിക്കുമ്പോൾ അടുത്തദിവസം കാലത്തു ഉണ്ടാക്കണമെങ്കിൽ അത് പുളിച്ചു വരണമെന്നില്ല. ഈ സമയത്ത് ഈ ഒരു ടിപ്പ് ഉപയോഗിക്കാവുന്നതാണ്.
അപ്പത്തിന്റെ മാവ് ആയാലും ഇങ്ങനെ ചെയ്യാവുന്നതാണ്. മാവ് തയ്യാറാക്കിയ ശേഷം കുക്കറിനകത്തേക്ക് ഇറക്കി വയ്ക്കുക. കുക്കർ ചെറിയ രീതിയിൽ ഒന്ന് ചൂടാക്കേണ്ടതാണ്. പിന്നീട് വേണം ഇതിലേക്ക് മാവ് ഇറക്കി വയ്ക്കാൻ. അതുപോലെതന്നെ ഈ മാവിലേക്ക് രണ്ട് പച്ചമുളക് കൂടി ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മാവ് പൊന്തി വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD