വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വീട്ടിൽ മട്ടയരി ഉണ്ടെങ്കിൽ ഈ കാര്യം വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ്. ഒരുവിധം എല്ലാവരുടെ വീട്ടിലും ഈ അരി കാണാതിരിക്കില്ല. ആദ്യം തന്നെ ഒരു പാത്രം എടുത്ത ശേഷം കുറച്ചധികം വെള്ളം തിളപ്പിക്കുക. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്തു കൊടുക്കാം.
പിന്നീട് മട്ടഅരി ഒരു കപ്പ് എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കാം. ഇത് നന്നായി വെള്ളമൊഴിച്ച് പിന്നീട് കഴകി എടുക്കണം. പിന്നീട് ഇതിലേക്ക് ഉപ്പു ചേർത്ത് തിളപ്പിച്ച വെള്ളം ചേർത്ത് കൊടുക്കുക. ഇത് അടച്ചുവെച്ച് ഒരു മണിക്കൂർ സമയം കുതിർത്ത് എടുക്കാം. ചൂടുവെള്ളത്തിൽ അരികുതിർക്കുകയാണെങ്കിൽ അരികിലെ സ്റ്റാർച്ച് നന്നായി കുറഞ്ഞു കിട്ടുന്നതാണ്. മാത്രമല്ല അരി നന്നായി കുതിർന്നു കിട്ടുകയും ചെയ്യും. അരി നന്നായി കുതിർന്നു വന്നാൽ പിന്നീട് വെള്ളം ഊറ്റിയെടുക്കുക.
പിന്നീട് അരിയിലെ വെള്ളം നന്നായി ഊറി വരണം. ചെറിയ നനവിൽ അരി മിക്സിയുടെ ജാറിൽ ചേർത്തു കൊടുക്കാം. ഇത് പുട്ടിന്റെ പാകത്തിൽ പൊടിച്ചെടുക്കുകയും ചെയ്യാം. ഉപ്പ് ചേർത്ത് തന്നെ അരികുതിർത്തത് കൊണ്ട് ഇതിന് ആവശ്യത്തിന് ഉപ്പ് ഉണ്ടാവും. പിന്നീട് പുട്ട് കുറ്റിയിൽ തേങ്ങയും പൊടി ചേർക്കാം.
വളരെ എളുപ്പത്തിൽ തന്നെ പുട്ട് വീട്ടിൽ തയ്യാറാക്കാൻ സാധിക്കും. നിമിഷ നേരം കൊണ്ട് തന്നെ ഇനി വീട്ടിൽ തയ്യാറാക്കാവുന്നതാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : sruthis kitchen