ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണമാണ് പ്രഭാതഭക്ഷണം. തലച്ചോറിന്റെ ഭക്ഷണം എന്നാണ് പ്രഭാത ഭക്ഷണം അറിയപ്പെടുന്നത് തന്നെ. ഇതുകൊണ്ട് അർത്ഥമാക്കുന്നത് തലച്ചോറിന്റെ വളരെ അത്യന്താപേക്ഷിതമായ ഭക്ഷണമാണ് പ്രാതൽ എന്നതാണ്. എന്നാൽ നല്ലൊരു ശതമാനം ആളുകളിലും ചില തെറ്റായ ശീലങ്ങളും കാരണങ്ങളും പ്രഭാതം ഭക്ഷണത്തെക്കുറിച്ച് ഉണ്ട്. ഇവ തിരിച്ചറിഞ്ഞ് തിരുത്തിയില്ലെങ്കിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നു വരാം. യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ കാണുന്ന പ്രധാന ശീലമാണ് തിരക്ക് കാരണം പ്രഭാതഭക്ഷണം ഒഴിവാക്കുക എന്നത്.
യാതൊരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ഒന്നാണ് ഇത്. രാവിലെ ഉണർന്ന ഉടനെ തന്നെ വെറും വയറ്റിൽ കടുപ്പേറിയ കാപ്പി കുടിക്കുന്നത് കടുത്ത വിനാശകരമായ ഒരു ശീലമാണ്. അതുപോലെതന്നെ പഴയ ഭഷണം തലേദിവസത്തെ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒരു മോശം ശീലമാണ്. പുതിയ ദിവസം ആരംഭിക്കുന്നത് പുതിയ ഭക്ഷണത്തോടൊപ്പം ആയിരിക്കണം. പുക വലിയും മദ്യപാനവും യാതൊരു കാരണവശാലും പ്രഭാതഭക്ഷണത്തിനും മുൻപ് തന്നെ ചെയ്യാൻ പാടില്ല. പ്രഭാതഭക്ഷണത്തെ മുൻപായി ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുന്നതാണ് ഏറ്റവും നല്ലത്.
ആദ്യം തന്നെ കട്ടിയുള്ള ഗര രൂപത്തിലുള്ള ഭക്ഷണം കഴിക്കരുത്. വായ്ക്കുള്ളിൽ ഊഷ്മവുമായി പൊരുത്തപ്പെടുന്ന രീതിയിൽ ചൂടുള്ള ഭക്ഷണം കഴിക്കുവ. അമിതമായി തണുത്ത ഭക്ഷണങ്ങൾ ആദ്യം കഴിക്കുന്നത് നല്ലതല്ല. അതായത് പാകത്തിന് ചൂട് അതല്ല എങ്കിൽ പാകത്തിന് തണുപ്പ് ഉള്ള ആഹാരമാണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാവർക്കും ഉള്ള മറ്റൊരു ശീലമാണ് ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുക എന്നത്.
ടി വി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ശരിയായ പ്രവണത അല്ല. സമയമെടുത്ത് ചവച്ചരച് കഴിക്കേണ്ട ഒന്നാണ്. അതുപോലെതന്നെ പ്രഭാതഭക്ഷണത്തിൽ എരിവോ പുളിയോ കലർന്ന ഭക്ഷണം കഴിക്കാൻ പാടില്ല. ഇത്തരം ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam