ഇന്ത്യക്കാരെ സമ്പതിച്ച് പ്രത്യേകിച്ച് മലയാളികൾക്ക് ഭക്ഷണശീലം സവാള ഇല്ലാതെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എല്ലാ പാരമ്പര്യ ഭക്ഷണങ്ങൾക്ക് ഒപ്പം സവാള ഉണ്ടാകും. വിസ്മരിക്കാൻ കഴിയാത്ത ഒരു കാര്യം തന്നെയാണ്. അതിനി വേജിറ്ററിയൻ ഭക്ഷണമായാലും ബീഫ് ചിക്കൻ എന്നിവ ഉൾപ്പെടുന്ന നോൺ വെജ് ഭക്ഷണത്തിന്റെ കൂടെ ആയാലും സവാള നമുക്ക് മറക്കാൻ കഴിയാത്ത ഒന്നാണ്. കൂടുതൽ സവാള ഉൾപ്പെടുന്ന ഭക്ഷണം ശീലമാക്കിയാൽ നിരവധി പോഷക ഗുണങ്ങൾ ലഭിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തെ സംരക്ഷിക്കാനും സാധിക്കുന്നതാണ്.
സൾഫർ അടങ്ങിയിട്ടുള്ള സവാളയിലേ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോൾ അളവ് കുറക്കാൻ സഹായിക്കുന്നുണ്ട്. പ്ലേറ്റ് ലെറ്റ് അടിയുന്നത് തടയാനും ഇത് സഹായിക്കുന്നുണ്ട്. ഇതുവഴി ഹൃദയത്തെ കാക്കാൻ സവാളയ്ക്ക് സാധിക്കുമെന്നാണ്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ കൂടാതെ കോർസിറ്റിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പ്രമേഹത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നതാണ്. സവാളയിൽ വൈറ്റമിൻ സി കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ ശരീര കോശങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്.
സവാളയിൽ കോർസറ്റിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നുണ്ട്. സവാള ചെറുതായി അരിഞ്ഞു ഭക്ഷണത്തോടൊപ്പം പച്ചക്ക് കഴിച്ചാൽ കോർസറ്റിൻ ഗുണം കൂടുതലായി ലഭിക്കാൻ ഇത് സഹായിക്കുന്നുണ്ട്. ആദി ഓക്സിഡന്റ്റുകളും ഓർഗാനോ സൽഫർ ഘടകങ്ങളും സവാളയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്യാൻസർ പോലുള്ള പ്രശ്നങ്ങൾ നന്നായി പ്രതിരോധിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണപദാർത്ഥം കൂടിയാണ് ഇത്.
വൃക്കയിലെ കാൻസർ പ്രോസ്റ്റേറ്റ് ക്യാൻസർ വായിലേ ക്യാൻസർ സ്ഥാനാർഭുതം തുടങ്ങിയവ പ്രതിരോധിക്കാൻ സവാളയ്ക്ക് കഴിയുകയും ചെയ്യുന്നുണ്ട്. സവാളയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ചർമ്മത്തിൽ പാടുകളിലാതാക്കാൻ സഹായിക്കുന്നുണ്ട്. സവാള ഉപയോഗിക്കുന്ന മുഖക്കുരു ചികിത്സയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam