എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കടയിൽ നിന്ന് വാങ്ങുന്ന അതേ രീതിയിൽ തന്നെ എങ്ങനെ കറ്റാർവാഴ ജെൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേരുടെ വീട്ടിൽ കറ്റാർവാഴ കാണും. എങ്കിലും ഇത് എങ്ങനെ ജെൽ ആക്കി മാറ്റാം എന്ന് പലർക്കും അറിയില്ല. കറ്റാർവാഴ ജെല്‍ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ ആഗ്രഹമായിരിക്കും കടയിൽ നിന്ന് ലഭിക്കുന്ന പോലെ തന്നെ ഇത് ഉണ്ടാക്കിയെടുക്കണം എന്നത്. ഈ കറ്റാർവാഴ ജെല്‍ നമ്മുടെ മുടിക്ക് വേണ്ടി ഉപയോഗിക്കാനും.
നമ്മുടെ ചർമ്മത്തിനു വേണ്ടി ഉപയോഗിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ചർമം നല്ല രീതിയിൽ തന്നെ മൊയ്സ്ചാർ ചെയ്ത് വെയ്ക്കാനും മുടി വളർച്ചയ്ക്കും മുടികൊഴിച്ചിൽ മാറ്റിയെടുക്കാനും വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. കറ്റാർവാഴ ജെല്ലിനെ പറ്റികൂടുതലായി പറയേണ്ട ആവശ്യമില്ല. എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറ്റാർവാഴജെൽ ഉണ്ടാക്കാൻ പ്രധാനമായും ആവശ്യമുള്ളത് ഇതിന്റെ ജെല്ല് തന്നെയാണ്.
നമ്മുടെ വീട്ടിലുള്ള കറ്റാർവാഴ മുറിച്ചെടുത്തശേഷം അതിനുള്ളിലെ മഞ്ഞക്കറ നല്ല രീതിയിൽ തന്നെ വൃത്തിയാക്കിയെടുക്കുക. ഇത് ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടുവച്ചാൽ മാത്രമേ ഇതിനുള്ളിലെ മഞ്ഞ കറ മാറ്റിയെടുക്കാൻ സാധിക്കു. പിന്നീട് ഇത് മിക്സിയിലിട്ട് നല്ല രീതിയിൽ തന്നെ അരച്ചെടുക്കുക. ഇങ്ങനെ തന്നെ ചേർത്ത് കഴിഞ്ഞാൽ ഇത് മിക്സ് ചെയ്ത് കിട്ടില്ല. കറ്റാർ വാഴ ജെൽ പിന്നീട് ചാറിലിട്ട് നന്നായി അരച്ചെടുക്കുക.
പിന്നീട് ഇത് അരിച്ചു ഇതിന്റെ ജ്യൂസ് മാത്രം എടുക്കുക. ഇത് എത്ര നന്നായി അരിച്ചു കഴിഞ്ഞാലും ചെറിയ രീതിയിൽ വേസ്റ്റ് അതിൽ ഉണ്ടാകും. പിന്നീട് വെള്ളം പോലെ ഇരിക്കുന്ന കറ്റാർവാഴ ജ്യൂസ് ജെൽ ആക്കി മാറ്റണം. ഇതിന് ഉപയോഗിച്ചതാണ് സന്ധം ഗം ഇത് ഓൺലൈൻ ആയിട്ട്ലഭിക്കുന്ന ഒന്നാണ്. ഇതിനു പകരം കാർബോ പോൾ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : Diyoos Happy world