ഇന്നത്തെ കാലത്ത് ജീവിതശൈലി അസുഖമായി കാണുന്ന മറ്റൊരു പ്രശ്നമാണ് വേരികൊസ് വെയിൻ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ രോഗനിർണയവും ഇതിന്റെ ചികിത്സാരീതിയുമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. രോഗിയെ നേരിട്ട് പരിശോധിക്കുന്നതു വഴിയും മറ്റ് ടെസ്റ്റ്കളിലൂടെ രോഗം നിർണയിക്കാൻ സാധിക്കുന്നതാണ്. ഡോപ്ലർ അൾട്രാ സൗണ്ട് ടെസ്റ്റ് ആണ് സാധാരണ ചെയ്യുന്ന പരിശോധന. രക്തക്കുഴലിനുള്ളിൽ മരുന്ന് കുത്തിവെച്ച ശേഷം എക്സ്-റേ അഥവാ ഫ്രൂരോസ് കോപ്പി ചെയ്യുന്ന രീതിയും ഇത് തിരിച്ചറിയാൻ സാധിക്കുന്നതാണ്. വെരിക്കോസ് വെയിൻ ചികിത്സ പരാജയപ്പെടുമ്പോഴാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.
സർജറി ജീവിതശൈലിലുണ്ടാകുന്ന മാറ്റങ്ങളും മറ്റും മരുന്നുകളും ഫലം കാണാതെ വരികയാണ് എങ്കിൽ പിന്നീട് സർജറി ആവശ്യമായി വരുന്നു. ഇന്ന് പല രീതിയിലുള്ള ആധുനിക ചികിത്സ മാർഗ്ഗങ്ങളും ലഭ്യമാണ്. ചെറിയ അളവിൽ അനസ്തേഷ്യ നൽകിയ ശേഷമാണ് ഈ ഓപ്പറേഷൻ ചെയ്യുന്നത്. ചെറിയ ഒരു മുറിവുണ്ടാക്കി അസുഖം ബാധിച്ച ഭാഗത്തെ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. കൂടുതൽ വലിപ്പമുള്ള വെരിക്കോസ് വെയിൻ ആണ് ഇതുവഴി നീക്കം ചെയ്യുന്നത്.
ഓപ്പറേഷൻ കഴിഞ്ഞ് തിരിച്ചെത്തിയാൽ നടത്തം പോലുള്ള ചെറിയ വ്യായാമങ്ങൾ ചെയ്യാൻ നിർദ്ദേശിക്കാറുണ്ട്. അധികസമയം വിക്രമിക്കുന്നത് പോലും രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കുന്നുണ്ട്. സർജറി വഴി രക്തപ്രവാഹം സുഖം ആക്കാൻ ഇത് സഹായിക്കുന്നുണ്ട്. തടിച്ച സിരകൾ പുറത്തേക്ക് തള്ളി നിൽക്കുന്നത് വഴി കാണുന്ന അഭംഗിയും ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഇതുകൂടാതെ ലേസർ ചികിത്സ ചെയ്യാൻ സാധിക്കുന്നതാണ്. രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ ഈ ചികിത്സ ചെയ്യാവുന്നതാണ്.
വളരെ കുറഞ്ഞ അളവിൽ വേദനസംഹാരി ഉപയോഗിച്ചുള്ള ചികിത്സയാണിത്. കാലിൽ ചെറിയ ദ്വാരം ഉണ്ടാക്കി ഇതുവഴിക്കത്തീറ്റർ കടത്തിവിടുന്നു. അസുഖം ബാധിച്ച സിരകളിലേക്ക് ഈ കത്തിറ്റർ വഴി ലേസർ പതിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടെ രോഗബാധിതമായ സിരകൾ അടഞ്ഞു പോകുന്നു. കാലിലെ പേശികളിലുള്ള രക്തക്കുഴലുകൾക്ക് കേട് സംഭവിക്കാതിരിക്കാൻ അൾട്രാ സൗണ്ടിന്റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. സാധാരണ രീതിയിൽ 30 40 മിനിറ്റ് സമയമെടുക്കുന്ന ചികിത്സയാണ് ഇത്. ഓപ്പൺ സെർജരിയേക്കാൾ ചെലവ് കൂടിയ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips