എല്ലാവരും ക്ഷേത്രദർശനം നടത്തുന്നവരാണ്. നമുക്ക് വിഷമം വരുമ്പോൾ സങ്കടം വരുമ്പോൾ സന്തോഷം വരുമ്പോഴും അമ്പലത്തിൽ പോകാറുണ്ട്. നമ്മുടെ മനസ്സിലുണ്ടാകുന്ന ദുഃഖങ്ങളും വിഷമങ്ങളും ആരുമില്ല എന്ന് തോന്നലുണ്ടാകുന്ന സമയത്ത് അമ്പലത്തിൽ പോകുന്നത് കാണാറുണ്ട്. അതുപോലെ തന്നെ ദേവൻ എപ്പോഴും കൂടെ വേണം അല്ലെങ്കിൽ അമ്മയുടെ അനുഗ്രഹം എപ്പോഴും വേണം ആഗ്രഹങ്ങളുള്ള സമയത്ത് അമ്പലത്തിൽ പോകാറുണ്ട്. മറ്റു ചിലർ ദിനചര്യ എന്ന രീതിയിൽ ജീവിതത്തിന്റെ ഭാഗമെന്ന രീതിയിൽ പ്രാണവായു എന്ന രീതിയിൽ ക്ഷേത്രത്തിൽ പോകുന്നവരുണ്ട്.
ഇത്തരത്തിൽ ഓരോ വ്യക്തിയെ സംബന്ധിച്ച് ക്ഷേത്രത്തിൽ പോവുക എന്ന് പറയുന്നത് ഓരോ കാരണങ്ങളാണ്. എന്നാൽ ചിലർക്ക് എല്ലാം അമ്പലത്തിൽ പോകുമ്പോൾ ഉണ്ടാകുന്ന ഒന്നാണ് കാരണം എന്താണ് എന്ന് പോലും അറിയില്ല കണ്ണുകൾ നിറയുന്ന അവസ്ഥ ഉണ്ടാകാം. മനസ്സ് വല്ലാതെ പിടക്കുന്ന അവസ്ഥയും ഉണ്ടാകും. ഇത് കൂടുതലായി ദേവീക്ഷേത്രങ്ങളിൽ പോകുന്നവർക്കാണ് ഉണ്ടാവുന്നത്. പലപ്പോഴും മനസ്സ് വിങ്ങിപ്പൊട്ടാറുണ്ട്. ഇത്തരത്തിൽ കണ്ണ് നിറയുന്നത് എന്ന് പറയുന്നത് രണ്ടു തരത്തിലുള്ള സന്ദർഭങ്ങളിൽ ആണ് നടക്കുന്നത്.
ഇതിൽ ആദ്യത്തെ സന്ദർഭം ഒരുപക്ഷേ എല്ലാവർക്കും വളരെയേറെ പരിചിതമായ ഒന്നാണ്. ജീവിതത്തിൽ തോറ്റു പോകുമ്പോൾ ജീവിതത്തിൽ നേടി എന്ന് കരുതുന്ന പലതും കൈവിട്ടു പോകുമ്പോൾ മനസ്സിൽ എന്തെങ്കിലും ദുഃഖ ഉണ്ടാകുന്ന സമയത്ത് ഈ സമയത്ത് എല്ലാം ക്ഷേത്രത്തിൽ പോകുമ്പോൾ ഒരുപാട് സങ്കടവും വിഷമവും ആയാണ് എത്തുന്നത് എങ്കിൽ അറിയാതെയാണെങ്കിലും കരഞ്ഞു പോകും. ഇത് ദുഃഖം കൊണ്ട് ഉണ്ടാവുന്നതാണ്.
എന്നാൽ ഈ രീതിയിലുള്ള കരച്ചിൽ അല്ലാ. മനസ്സിൽ യാതൊരു പ്രയാസവും ഇല്ലാതെ ക്ഷേത്രത്തിൽ പോകുന്നു. വളരെ സന്തോഷവാനായാണ് പോകുന്നത് എങ്കിലും ഒരു കാരണവുമില്ലാതെ ഭഗവാനെ തൊഴുന്ന സമയത്ത് കണ്ണിൽ നിന്നും വെള്ളം വരുന്നത് കാണാം. അത്രത്തോളം കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories