പാരമ്പര്യമായി അനുഷ്ഠിച്ചു പോകുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ദൈന ദിന ജീവിതത്തിൽ ഒരു ഭാഗം തന്നെയാണ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത്. പണ്ടുമുതൽ തന്നെ ഹൈന്ദവ ആചാരമനുസരിച്ച് രാവിലെ ആയാലും സന്ധ്യക്ക് ആയാലും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നത് പതിവാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തുന്നു. ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിലില്ലെങ്കിൽ എന്തെല്ലാം ചെയ്തിട്ടും യാതൊരു കാര്യവുമില്ല.
ജീവിതം ഉയരില്ല ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ഒന്നും വന്ന് ചേരില്ല. ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് വിളക്ക് കൊളുത്തുന്ന രീതി അല്ലെങ്കിൽ വിളക്ക് കൊളുത്താൻ തലമുറയായി പറയുന്ന രീതിയിൽ തന്നെയാണോ വിളക്ക് കൊളുത്തുന്നത് എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിന് ഒരുപാട് തെറ്റുകൾ ഇന്നത്തെ കാലത്ത് തലമുറ ചെയ്തുവരുന്നുണ്ട്. നമ്മുടെ ആചാര്യന്മാരും പൂർവികരും പറഞ്ഞു വന്നിരുന്ന ശരിയായ രീതിയിൽ അല്ല ഇന്ന് പലരും വിളക്ക് കൊളുത്തുന്നത്.
ഇത്തരത്തിൽ നിലവിളക്ക് കൊളുത്തുമ്പോൾ ചെയ്യുന്ന ചില തെറ്റുകൾ ഗുണത്തേക്കാൾ അധികം ദോഷമാണ് ഉണ്ടാക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് ചെയ്യാൻ സാധ്യതയുള്ള ചില തെറ്റുകളെ കുറിച്ച് മനസ്സിലാക്കാനും ജീവിതത്തിൽ തിരുത്തുകയും കൂടുതൽ ഐശ്വര്യത്തോടുകൂടി മുന്നോട്ടുപോകാൻ വേണ്ടിയാണ്. ഇതിൽ ആദ്യത്തെ കാര്യം മനസ്സിലാക്കേണ്ടത് വീട്ടിലെ നിലവിളക്കിനു ചോർച്ച ഉണ്ടോ എന്നാണ്.
ഇത് പുതിയ നിലവിളക്ക് ആണെങ്കിലും വർഷങ്ങളായി കത്തിക്കുന്ന നിലവിളക്ക് ആയാലും നിങ്ങളുടെ വീട്ടിൽ നിലവിളിക്കിന് ചോർച്ച ഉണ്ട്. എങ്കിൽ അത്തരത്തിലുള്ള നിലവിളക്ക് ഉടനെ മാറ്റി പുതിയ നിലവിളക്ക് വാങ്ങേണ്ടതാണ്. ഇങ്ങനെ നിലവിളക്ക് കത്തിച്ചാൽ ആ വീട്ടിൽ ഒരിക്കലും ഐശ്വര്യം ഉണ്ടാകില്ല. അവിടെ രോഗ ദുരിതങ്ങൾ ഒഴിയില്ല. അതുപോലെതന്നെ ഏത് വിളക്കാണ് വീട്ടിൽ കത്തിക്കേണ്ടത് എന്നാണ് മറ്റൊരു സംശയം. നിലവിളക്കാണ് വീട്ടിൽ കത്തിക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories