എള്ളെണ്ണ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ അറിയുക… നിങ്ങളും ഇത് ഉപയോഗിക്കുന്നുണ്ടോ..

ശരീര ആരോഗ്യത്തിന് ഏറെ ഫലപ്രദമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എണ്ണ കളിൽ വെച്ച് നമ്മുടെ ശരീരം ഏറ്റവും അധികം ആകരണം ചെയ്യുന്ന എണ്ണയാണ് എള്ളെണ്ണ. ആയുർവേദ ത്തിൽ എല്ലണ്ണയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനും പുറമേ പുരട്ടാനും ഈ എണ്ണ ഉപയോഗിക്കുന്നുണ്ട്. ഗുണദോഷ മിസ്രിതം ആണ് ഇത്. ഗുണങ്ങൾ നിരവധിയുണ്ട് എങ്കിലും ചില ആളുകൾക്ക് ഇതിന്റെ ഉപയോഗം ദോഷമായി ഭവിക്കാറുണ്ട്. എള്ളെണ്ണ തണുപ്പുകാണ് ശരീരത്തിൽ ചെന്ന് കഴിഞ്ഞാൽ. തലനീരിറക്കം ജലദോഷം അലർജി പോലുള്ള ബുദ്ധിമുട്ട് ഉള്ളവർക്ക് എള്ളെണ്ണ തനിയെ പച്ചക്ക് തലയിൽ പുരട്ടുന്നത് ഈ ബുദ്ധിമുട്ടുകൾ കൂട്ടാനുള്ള സാധ്യതആണ് കാണുന്നത്.

കഫ പിതങ്ങൾ കൂട്ടുന്ന ഒന്നാണ് ഇത്. കൂടാതെ കാലങ്ങളായി മലബന്ധമുള്ള ആളുകൾക്ക് ഇത് ഉപയോഗിക്കുന്നത് വഴി മലബന്ധം കൂടുവാനുള്ള സാധ്യതയും കാണുന്നുണ്ട്. ഇതുകൂടാതെ മൂത്ര സംബന്ധമായ നിരവധി അസുഖങ്ങൾ ഉള്ളവർക്കും ഇത് ഉപയോഗിക്കുമ്പോൾ മൂത്ര തടസ്സം കൂടുവാൻ കാരണമാകുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാത്തവർ എള്ളെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. വാതരോഗങ്ങൾക്ക് ഏറ്റവും നല്ല എണ്ണയായി ഇതിനെ പറയാറുണ്ട്. മരുന്നുകൾ ഇട്ട് കാച്ചിയ എണ്ണ പുറമേ പുരട്ടുന്നത് വാത രോഗങ്ങൾക്ക് ശമനം കിട്ടാൻ സഹായിക്കുന്നുണ്ട്.


ഇതുകൂടാതെ ശരീരത്തിന്റെ ബലം കൂട്ടാനും ഇത് സഹായിക്കുന്നുണ്ട്. ഡ്രൈ സ്കിൻ ഉള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന എണ്ണയും കൂടിയാണിത്. അതുപോലെതന്നെ മുടി വളരാനും എണ്ണ നല്ലതാണ്. കുട്ടികൾക്കും മുതിർന്നവർക്കും വിശപ്പ് കൂട്ടാൻ ഇത് സഹായിക്കുന്നു. ധാരാളം ന്യൂട്രാൻസ് അടങ്ങിയിട്ടുള്ള ഈ എണ്ണ ബുദ്ധി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ്. വായനാറ്റം മോണപ്പഴപ്പ് വായിലെ മറ്റ് പ്രശ്നങ്ങൾ തൊണ്ടയിലെ ആരോഗ്യത്തിനും ഇത് കവിൾ കൊള്ളുന്നത് വളരെയേറെ പ്രയോജനകരമാണ്. തൈറോയ്ഡ് ഉള്ള ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന എണ്ണ കൂടിയാണ് ഇത്.

കൂടാതെ നമ്മുടെ ശരീരത്തിലുള്ള മോശമായ കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാൻ ആയും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ പല പ്രശ്നങ്ങളും ഉള്ളവർക്കും എള്ളെണ്ണയിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ശരീരത്തിലെ രോഗപ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കുന്നത്. നല്ല ഉറക്കം ദേഹത്തിന് ഉറപ്പ് കണ്ണിന് തെളിവും ശോഭയും തൊലിക്ക് ഉറപ്പും ദേഹപുഷ്ടി ഉണ്ടാക്കുന്നുണ്ട് ഈ എണ്ണ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *