ഉരുളക്കിഴങ്ങ് ഉപയോഗിച്ചു തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ പങ്കുവെക്കുന്നത്. വീട്ടിൽ ഇടയ്ക്കിടയ്ക്ക് തയ്യാറാക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇന്നത്തെ റെസിപ്പി നല്ല ഒരു സ്റ്റാർട്ടർ ആണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇത്.
ഇതുപോലെ ഒരു പൊട്ടറ്റോ റെസിപ്പി തയ്യാറാക്കിയിട്ടില്ല എങ്കിൽ ഉറപ്പായി തയ്യാറാക്കി നോക്കേണ്ടതാണ്. എല്ലാവരും നല്ല രീതിയിൽ തന്നെ കഴിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിന് എന്തെല്ലാം ആണ് ആവശ്യമുള്ളതെന്ന് നോക്കാം. ഇതിന് രണ്ട് ഉരുളക്കിഴങ്ങ് ആണ് ആവശ്യമുള്ളത്. ഇത് ഒരേ വലിപ്പത്തിലും നീളത്തിലും ആണ് ആവശ്യമുള്ളത്.
അതുപോലെതന്നെ 8 അല്ലി വെളുത്തുള്ളി രണ്ടുമൂന്നു പച്ചമുളക് ഒരു ചെറിയ കഷണം ഇഞ്ചി. അതുപോലെതന്നെ വെളുത്ത എള്ള്. അര ടീസ്പൂൺ കുരുമുളക് പൊടിച്ചത്. ഒരു ടീസ്പൂൺ തേൻ പിന്നെ ടൊമാറ്റോ സോസ് ചില്ലി സോസ് സോയ സോസ് കുറച്ചു കോൺഫ്ലവർ ഉപ്പ് എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ളത്. ഉരുളക്കിഴങ്ങ് വെള്ളമില്ലാത്ത രീതിയിൽ വച്ച് മാഗ്നെറ്റ് ചെയ്തെടുക്കുക.
അതിനുശേഷം ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റിവെക്കുക. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി. പിന്നീട് ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് കോൺഫ്ലവർ പൊടിയാണ്. ഇതിൽ മൈദ പൊടി ചേർക്കരുത്. നാലു ടേബിൾസ്പൂൺ വരെ കോൺഫ്ലവർ ചേർത്തു കൊടുക്കാം. പിന്നീട് എണ്ണ ചൂടാക്കിയെടുക്കണം. പിന്നീട് ചെറിയ ചൂടിൽ ഫ്രൈ ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND