ആരോഗ്യവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് മുട്ട. ഇതിന്റെ ഉപയോഗത്തെക്കുറിച്ച് പല രീതിയിലുള്ള സംശയങ്ങളും ഉണ്ടാകാറുണ്ട്. ഇതിന്റെ ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും പലർക്കും ശരിയായ രീതിയിൽ അറിയണമെന്നില്ല. ഇത് നമ്മുടെ ഭക്ഷണ ശീലത്തിൽ ഉൽപ്പെടുത്തുമ്പോൾ ലഭിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്.
മുട്ട ചുരുക്കം സമീകൃത ആഹാരങ്ങളിൽ പെട്ട ഒന്നാണ്. പ്രോട്ടീനും വൈറ്റമിനും ധാതുക്കളും എല്ലാം തന്നെ ഒരുമിച്ച് നിൽക്കുന്ന ഭക്ഷണമാണ് ഇത്. ആഴ്ചയിൽ മൂന്ന് മുട്ട എങ്കിലും കഴിക്കണം എന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. പ്രത്യേകിച്ച് പ്രാതലിന് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണം കൂടിയാണ് ഇത്. ഇതിന് കാരണം മുട്ട കഴിക്കുന്നത് വഴി ധാരാളം ഊർജം ലഭ്യമാക്കുവാൻ സഹായിക്കുന്നുണ്ട്. ഒരു മുട്ടയിൽ തന്നെ 15 ശതമാനം റൈബോ ഫ്ലോമിനുകൾ ഉണ്ട്. ഭക്ഷണം ഊർജമായി മാറ്റാൻ ഇത് സഹായിക്കുന്നത്.
ഹൃദയ ആരോഗ്യത്തിന് ഇത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നു. മുട്ട ചിലരിൽ എൽഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കും എന്നും പറയുന്നുണ്ട് എങ്കിലും ഇതിനെ മറ്റൊരു വശം കൂടിയുണ്ട്. കൂട്ടത്തോടെ ഉള്ള ചെറിയ കൊളസ്ട്രോൾ ആണ് ഹൃദയ പ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാൽ മുട്ട ചെറിയ കണികകൾ വലുതാക്കുന്നു. ഇതുവഴി അവയുടെ കൊളസ്ട്രോൾ ദോഷങ്ങൾ വരുന്നില്ല എന്ന് അർത്ഥം.
ഇതുകൂടാതെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് മുട്ട. ഇതു കൂടാതെ എപ്പോഴും അണുബാധകളും അസുഖങ്ങളും ഉള്ളവർ ദിവസവും ഓരോ മുട്ട കഴിക്കുന്നത് നിരവധി ഗുണം ചെയ്യുന്നുണ്ട്. ഇതിലെ പ്രോട്ടീൻ വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കും. ഇതുവഴി അമിതമായ ഭക്ഷണം ഒഴിവാക്കാൻ സഹായിക്കുന്നു. സാധാരണ ഭക്ഷണങ്ങളിൽ നിന്നും വൈറ്റമിൻ ഡി ലഭിക്കാൻ പ്രയാസമാണ്. എന്നാൽ മുട്ട ഇതിന്റെ നല്ലൊരു ഉറവിടം കൂടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena