നമ്മുടെ വീടിന്റെ പരിസരങ്ങളിലും വഴിയരകിലും എല്ലാം ധാരാളമായി കണ്ടിരുന്ന ഒന്നാണ് തൊട്ടാവാടി. എന്നാൽ ഇന്ന് ഈ ചെടി കാണുന്നതും വളരെ അപൂർവമായാണ്. ഇന്നത്തെ തലമുറയിൽ പെട്ട കുട്ടികൾക്ക് ഇതിന്റെ പേര് അറിയണമെന്ന് പോലുമില്ല. പൂന്തോട്ടങ്ങളിൽ വളർത്തുന്ന ഒന്നല്ല തൊട്ട വാടി. അതുകൊണ്ട് തന്നെ ഇത് ഒരു കളസസ്യമായാണ് കരുതുന്നത്. കേരളത്തിൽ സർവ്വസാധാരണമായി കാണുന്ന ഒരു ഔഷധസസ്യമാണ് ഇത്. തൊട്ടാവാടികൾ മൂന്ന് തരത്തിലുണ്ട്. ചെറുതൊട്ടാവാടി ആനതൊട്ടവാടി നീർ തൊട്ട വാടി എന്നിവയാണ് അവ. ചെറുതൊട്ട വാടികളാണ് പറമ്പിലെ സർവ്വസാധാരണമായി കാണാൻ കഴിയുക.
ആനതൊട്ടാൽ വാടികള് മല പ്രദേശങ്ങളിലാണ് കാണുന്നത് ഔഷധത്തിന് ഉപയോഗിക്കാത്ത ഒന്നാണിത്. ഈ ആന തൊട്ടാവാടി കഴിച്ചാൽ മാരകമായ വിഷബാധ ഉണ്ടാക്കുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് ഇതിന്റെ ഗുണങ്ങളെ കുറിച്ചാണ്. ഇത് പല രോഗങ്ങൾക്കും പല സ്ഥലങ്ങളിലും പലരീതിയിലും ഉപയോഗിക്കുന്ന ഒന്നാണ്. ഉപകാരപ്രദം എന്ന് തോന്നുകയാണെങ്കിൽ ഇത് അറിയാതെ പോകലെ. ബ്രസീലിൽ നിന്നും പോർച്ചുഗീസ് ചരക്ക് കപ്പൽ ഫലസസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അബദ്ധത്തിൽ കയറിക്കൂടിയതാണ് തൊട്ടാൽ വാടികൾ എന്നൊരു വിശ്വാസമുണ്ട്.
ചരകയും ശുശ്രുതയും തൊട്ടാവാടിയെ പൈൽസ് വയറിളക്കം എന്നിവക്കുള്ള മരുന്നായും മുറിവുകൾക്ക് വൃണങ്ങൾക്കുമുള്ള ലേപനമായി ഉപയോഗിച്ചിരുന്നു. തൊട്ടാവാടിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി വിദേശരാജ്യങ്ങൾ ധാരാള പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഈ ചെടിയുടെ ഇല വേര് എന്നിവ പല രോഗങ്ങൾക്കുമുള്ള മരുന്നായി ഉപയോഗിക്കാം എന്ന് യൂ എസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പുറത്തു വിട്ട പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ബാഹ്യ വസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗത്തിൽ നിന്നാണ് ഇതിലെ ഔഷധ മൂല്യം കണ്ടെത്തിയത് എന്നാണ് പറയപ്പെടുന്നത്.
ഇതിന്റെ ഇടപെടൽ മൂലം ഉണ്ടാകുന്ന മിക്ക അലർജികൾക്കും തൊട്ടാവാടി ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ആയുർവേദ വിധി പ്രകാരം ശ്വാസവൈഷമിയം വ്രണം എന്നിവ ശമിപ്പിക്കാനും. കഫം ഇല്ലാതാക്കാനും രക്തശുദ്ധി വരുത്താനും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ ഞരമ്പുകൾക്ക് നല്ല രീതിയിൽ ശക്തി വർധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇതുകൂടാതെ തൊലി പുറത്ത് ഉണ്ടാവുന്ന അലർജി പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U