വീട് നിർമ്മിക്കുമ്പോൾ വാസ്തുവിനുള്ള സ്ഥാനം പ്രധാനമാണ്. ജീവിതത്തിൽ പിന്നീടുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്കും ഇത് ഒരു കാരണമായിരിക്കാം. ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. നമ്മുടെ കേരളത്തിന്റെ ഭൂപ്രകൃതിയും അതുപോലെതന്നെ വാസ്തുശാസ്ത്രവും പ്രകാരം വീടിന്റെ കന്നിമൂല പ്രാധാന്യം വളരെ വലുത് തന്നെയാണ്. കന്നിമൂല എന്ന് പറയുന്നത് വീടിന്റെ തെക്കുപടിഞ്ഞാറ് മൂല ആണ്. വീടിനെ സംബന്ധിച്ച് 8 ദിക്ക്കൾ ആണ് ഉള്ളത്.
ഇതിൽ ഏറ്റവും കൂടുതൽ ഊർജ്ജപ്രഭാവം ഉള്ള ദിക്ക് ആണ് തെക്ക് പടിഞ്ഞാറ് മൂല അതായത് കന്നിമൂല എന്ന് പറയുന്നത്. കന്നിമൂല ശരിയല്ല എങ്കിൽ വീടിന്റെ മറ്റൊന്നും ആ വീട്ടിൽ വസിക്കുന്നവർ എത്ര വലിയ ജാതക യോഗം ഉള്ളവരാണെങ്കിൽ പോലും കന്നിമൂല വീടിന്റെ ശരിയല്ല എങ്കിൽ ഒരു കാര്യം ഇവർക്ക് നല്ല രീതിയിൽ ലഭിക്കുന്നതല്ലാ. സൗഭാഗ്യങ്ങൾ ഇവരിൽനിന്ന് അകന്നുപോകുന്ന കാഴ്ച കാണാൻ സാധിക്കുന്നതാണ്. ഇത് വളരെ വ്യക്തമായി തന്നെ വാസ്തുശാസ്ത്രത്തിൽ പറയുന്ന ഒന്നാണ്. ജ്യോതിഷത്തിൽ ഇതിനെ പറ്റി വ്യക്തമായ കാര്യങ്ങൾ പറയുന്നുണ്ട്. തീർച്ചയായും വീടിന്റെ കന്നിമൂല വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്.
ഇത്രയേറെ ഊർജ ഭാഗമുള്ള മറ്റൊരു ഭാഗം ഇല്ല എന്ന് തന്നെ പറയാം. വീടിന്റെ കിടപ്പുമുറി കന്നിമൂലയിൽ ആണോ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ വരുന്നുണ്ട് എങ്കിൽ ഇതാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. ഇത്തരത്തിലുള്ള വീടുകൾ വളരെയേറെ ഭാഗ്യം ചെയ്തതും അതുപോലെതന്നെ വാസ്തുപരമായി ഒരുപാട് പ്രാധാന്യം അർഹിക്കുന്നതുമായ ഭാവനമാണ്. വീടിന്റെ കന്നിമൂലയിലാണ് ബെഡ്റൂം എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ വളരെയേറെ ഉപകാരം ചെയ്യുന്നവയാണ്. കന്നിമൂല ഏറ്റവും മഹത്തരമായ രീതിയിൽ സൂക്ഷിക്കുന്നത് വഴി ജീവിതത്തിൽ ഐശ്വര്യം സമ്പത്ത് സമൃദ്ധി എല്ലാത്തരത്തിലുള്ള അഭിവൃദ്ധിയും വന്ന് ചേരുന്നതാണ്.
ആദ്യത്തെ കാര്യം കന്നിമൂലയിൽ മാസ്റ്റർ ബെഡ്റൂം വരുന്നതാണ്. ഇതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ളത്. ആ വീട്ടിലെ ഗൃഹനാഥൻ അല്ലെങ്കിൽ ഗ്രഹ നാഥാ ഈ കിടപ്പുമുറിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് അതുപോലെതന്നെ ഉറങ്ങിയതിനുശേഷം പ്രാർത്ഥിക്കുന്നത് ഇരട്ടി ഫലം ഉണ്ട് എന്നാണ് പറയുന്നത്. അതുപോലെതന്നെ വീടിന്റെ കനി മൂലയിലെ ബെഡ്റൂമിൽ പച്ചക്കർപ്പൂരം വാങ്ങി സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഇത് എല്ലാത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജവും ആകിരണം ചെയ്യുകയും ജീവിതത്തിൽ കൂടുതൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories