പല വീടുകളിലും ഗാർഡനിൽ കാണാൻ കഴിയുന്ന ഒന്നാണ് കറ്റാർവാഴ. പേരുകൊണ്ട് വാഴയുമായി സാമ്യം ഉണ്ടെങ്കിലും കാണാൻ വാഴയുമായി യാതൊരു ബന്ധവുമില്ല. കൂടുതൽ ആളുകളും ഗാർഡനിലെ മനോഹാരിതയ്ക്ക് വേണ്ടിയാണ് ഈ ചെടി വെച്ചുപിടിപ്പിക്കുന്നത്. കറ്റാർവാഴ എന്ന് പറയുമ്പോൾ ഇത് വളരെയേറെ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. തൊക്ക് രോഗങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കറ്റാർവാഴയെ കുറിച്ചാണ്.
അതുപോലെതന്നെ ഇതിന്റെ പലതരത്തിലുള്ള ഉപയോഗങ്ങളെ കുറിച്ചും ഇവിടെ പറയുന്നുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും ഇവിടെ പറയുന്നുണ്ട്. അതുപോലെതന്നെ വീടുകളിൽ ഒരു കറ്റാർവാഴ നിർബന്ധമായും വെച്ചുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതുകൂടാതെ സൗന്ദര്യവർദ്ധക വസ്തുവായി അതുപോലെതന്നെ ഔഷധ ഉപയോഗങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ചെടി. അതുകൊണ്ടുതന്നെ ഈ ചെടി എങ്ങനെ നടണം ഇത് എങ്ങനെ ശുശ്രൂഷിക്കണം ഇത് എങ്ങനെ വളർത്തിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്.
സൗന്ദര്യ സംരക്ഷണത്തിനായി കറ്റാർവാഴ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ഉപയോഗം ചിലരിൽ ചൊറിചിലും അസ്വസ്ഥതയും ഉണ്ടാക്കാൻ കാരണമാകാറുണ്ട്. വളരെ ശ്രദ്ധിച്ച് ചെയ്യുകയാണെങ്കിൽ ഇത്തരം ചൊറിച്ചിൽ അസ്വസ്ഥത ഒഴിവാക്കാൻ കഴിയുന്നതാണ്. കറ്റാർവാഴ ഇല മുറിച്ച് എടുക്കുമ്പോൾ പുറത്തുവരുന്ന മഞ്ഞ നിറത്തിലുള്ള നീര് ആണ് ചൊറിച്ചിലിന് കാരണം. ഇതിന് പറയുന്ന പേര് ലറ്റസ് എന്നാണ്. ഇത് ജെല്ലിൽ കൂടി കലരുപോളാണ് ചർമ്മത്തിൽ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതു. ചെടിയിൽ നിന്ന് കറ്റാർവാഴ ഇല വേർപെടുത്താനായി മുറിക്കുന്ന ഭാഗത്ത് കൂടി ഈ മഞ്ഞനീർ ഒലിച്ചിറങ്ങുന്നത് കാണാൻ സാധിക്കുന്നതാണ്.
അതുകൊണ്ടുതന്നെ മുറിച്ച് കഷ്ണം 10 15 മിനിറ്റ് സമയം കുത്തനെ വയ്ക്കുകയാണ് എങ്കിൽ ഇതിൽനിന്ന് മഞ്ഞനിര് മുഴുവനായും ഒഴുകി പോകുന്നതാണ്. പിന്നീട് ചെറിയ കഷണങ്ങളാക്കിയ ശേഷവും ഇത് നന്നായി കഴുകേണ്ടതാണ്. അതുപോലെ ഇത് ചെറിയ കഷണങ്ങളാക്കിയ ശേഷവും നല്ലപോലെ കഴുകിയെടുക്കേണ്ടതാണ്. ഇങ്ങനെ ഇത് പരമാവധി നീക്കം ചെയ്ത ശേഷം ഇതിന്റെ ജെൽ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഉപയോഗിക്കുകയാണ് എങ്കിൽ ശരീരത്തിൽ ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും ഉണ്ടാവുകയില്ല. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U