നിമിഷം നേരം കൊണ്ട് കടി റെഡി. അതുപോലെതന്നെ ഇത് എത്ര വേണമെങ്കിലും കഴിക്കാം. ഇത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരീരത്തിന് അനുയോജ്യമായ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിനായി ആദ്യം തന്നെ 4 പച്ചമുളക് എടുക്കുക ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതുപോലെതന്നെ ഒരു കഷണം ഇഞ്ചി കറിവേപ്പില കാൽ ടീസ്പൂൺ പെരുംജീരകം ഇവയെല്ലാം കൂടി നന്നായി ഒന്ന് ചതച്ചെടുക്കുക.
പിന്നീട് മൂന്നു വലിയ സവാള ക്കനം ഇല്ലാത്ത രീതിയിൽ അരിഞ്ഞു എടുക്കുക. പിന്നീട് ഇത്ലേക്ക് ചതച്ചുവെച്ച മസാല കൂട്ടിച്ചേർത്ത് കൊടുക്കാം. അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇത് നന്നായി ചപ്പാത്തി കോൽ കൊണ്ട് ഇടിച്ച് യോജിപ്പിച്ച് എടുക്കാവുന്നതാണ്. സവാളയിലെ വെള്ളം മുഴുവൻ പുറത്തുവന്ന ഇത് രണ്ടും നന്നായി യോജിക്കാനാണ് ഈ രീതിയിൽ ചെയ്യുന്നത്.
പിന്നീട് ഇതിലേക്ക് കാൽ കപ്പ് കടലമാവ് ചേർത്തു കൊടുക്കാം. അതുപോലെതന്നെ കാൽ കപ്പ് മൈദ പൊടി കൂടി ഇതിലേക്ക് ചേർക്കാം. ഇതുകൂടാതെ ഒരു ടേബിൾ സ്പൂൺ നിറയെ അരിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി കൂടാതെ മുക്കാൽ ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ കായപ്പൊടി കാൽ ടീസ്പൂൺ പഞ്ചസാര എന്നിവ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഒട്ടും വെള്ളം ചേർക്കാതെയാണ് ഇത് കുഴച്ചെടുക്കേണ്ടത്. പിന്നീട് ഒരു ചീനച്ചട്ടി ചൂടാക്കിയ ശേഷം ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക.
പിന്നീട് തയ്യാറാക്കി വെച്ച മാവ് ഓരോ സ്പൂൺ വീതം എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ഒരു കിടിലം എണ്ണ കടി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ഐറ്റം ആണ് ഇത്. കുട്ടികൾക്ക് എല്ലാവർക്കും ഇത് ഇഷ്ടപ്പെടുന്നതാണ്. കുട്ടികൾ സ്കൂൾ വിട്ടു വരുന്ന സമയത്ത് വളരെ വേഗത്തിൽ ചെയ്തു കൊടുക്കാനും സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : sruthis kitchen