എല്ലാവർക്കും വളരെയേറെ ഗുണപ്രദം ആകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലയാളികളിൽ കൂടുതൽ പേരിലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് ഫാറ്റി ലിവർ. ഇത് ഇന്നത്തെ കാലത്ത് ഒട്ടു മിക്കവരും കേട്ടിട്ടുള്ളതും ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഇത്. വളരെ ചെറിയ പ്രായമുള്ളവരിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഏകദേശം 20 വയസ്സ് മുതൽ തന്നെ ചിലരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.
നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും കാർബോഹൈഡ്രേറ്റ് ഉപയോഗിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉല്പാദിപ്പിക്കുന്നത് കരൾ ആണ്. എന്നാൽ ഈ രീതിയിൽ കഴിക്കുമ്പോൾ അമിതമായി ഉണ്ടാകുന്ന കാർബോഹൈഡ്രേറ്റ് കരൾ ഫാറ്റ് രൂപത്തിൽ സ്റ്റോർ ചെയുന്നു. ഇത് ശരീരത്തിൽ പല ഭാഗങ്ങളിലാണ് സ്റ്റോർ ചെയ്യുന്നത്. നിരവധി പേരിൽ വയറിന്റെ ഭാഗത്ത് കൊഴുപ്പ് അടിയുന്ന പ്രശ്നങ്ങൾ കാണാറുണ്ട്. അതുപോലെതന്നെ കരളിൽ കൊഴുപ്പു അടിയുന്ന അവസ്ഥയാണ് നമ്മൾ ഫ്ലാറ്റി ലിവർ എന്ന് പറയുന്നത്. ഈ ഫാറ്റി ലിവർ തന്നെ നാല് സ്റ്റേജുകൾ ആയാണ് കാണാൻ കഴിയുക.
ഇതിൽ ഏറ്റവും ആദ്യത്തെ സ്റ്റേജ് ആണ് ഗ്രെഡ് വൻ ഫാറ്റിലിവർ എന്ന് പറയുന്നത്. ഈ അവസ്ഥയിലാണ് നിങ്ങളെങ്കിൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ പലപ്പോഴും ഇത്തര സന്ദർഭങ്ങളിൽ ഇത് ശ്രദ്ധിക്കാതിരിക്കുകയും അടുത്തഘട്ടത്തിലേക്ക് കടക്കുകയും ചെയ്യുമ്പോൾ അപകട സാധ്യത കൂടുകയാണ് ചെയ്യുന്നത്. ഇത് പിന്നീട് ജീവന് ഭീഷണിയായി മാറുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ഫ്ലാറ്റി ലിവർ പ്രശ്നങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
പലപ്പോഴും ഇതിന് കൃത്യമായ ലക്ഷണങ്ങൾ ഒന്നും കാണാൻ കഴിയില്ല. ചിലരിൽ ചെറിയ രീതിയിൽ ഉള്ള വയറുവേദന. പ്രത്യേകിച്ച് വയറിന്റെ വലതുവശത്ത് വേദന പുകച്ചിൽ അസ്വസ്ഥത ക്ഷീണം എങ്ങനെയെല്ലാം കണ്ട് വരാറുണ്ട്. എന്നാൽ മിക്കവരും ഇത് ശ്രദ്ധിക്കാതെ പോകാനാണ് പതിവ്. കൂടുതലും മറ്റു പല കാരണങ്ങളാൽ ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena