ചെമ്മീൻ ഇഷ്ടപ്പെടാത്തവർ ആരാണ്. എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് ചെമ്മീൻ. അതുകൊണ്ടുതന്നെ ചെമ്മീന് വിലയും കൂടുതലാണ്. അല്പം വിലകൂടിയാൽ എന്ത് നല്ല രുചിയോട് ഭക്ഷണം കഴിക്കാലോ. സാധാരണ ചെമ്മീൻ കറി വയ്ക്കുന്നതിൽ വ്യത്യസ്തമായി ചെമ്മീൻ കുടംപുളി ഇട്ട് എങ്ങനെ കറി വയ്ക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിന് ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാം നോക്കാം. ഇത് തയ്യാറാക്കാനായി ഇവിടെ എടുക്കുന്നത് 250 ഗ്രാം ചെമ്മീനാണ്.
പിന്നീട് ചുവന്നുള്ളി വെളുത്തുള്ളി ഇഞ്ചിയും എടുക്കുക. ഇതിനായി മൂന്ന് വലിയ ചുവന്നുള്ളിയും ആറു വലിയ വെളുത്തുള്ളി ഒരു വലിയ കഷണം ഇഞ്ചിയും കൂടി ചെറുതാക്കി അരിഞ്ഞെടുക്കുക. പിന്നീട് ഇതിലേക്ക് വേണ്ട മസാലപ്പൊടികൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇതിനായി അര ടേബിൾ സ്പൂൺ മഞ്ഞപ്പൊടി എടുക്കുക. രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി എടുക്കുക. ഇതിലേക്ക് മല്ലിപ്പൊടി ചേർക്കുന്നില്ല.
അത് പോലെ കാൽ ടേബിൾ സ്പൂൺ കുരുമുളകുപൊടി രണ്ടു നുള്ള് ഉലുവപ്പൊടി അതുപോലെതന്നെ കുടംപുളി എന്നിവയാണ് ഇതിലേക്ക് ആവശ്യം ഉള്ളത്. ഇത് എങ്ങനെ കറിയാക്കി എടുക്കാം എന്ന് നോക്കാം. ഇത് ഒരു മൺചട്ടി വെച്ച് ചൂടാക്കുക പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി ചേർക്കുക. അതുപോലെ തന്നെ കറിവേപ്പില ചേർത്തു കൊടുക്കുക. ഇത് നന്നായി വെളിച്ചെണ്ണയിൽ മൊരിയണം.
പിന്നീട് ഇതിലേക്ക് മസാല പൊടികൾ ചേർത്ത് കൊടുക്കണം. മഞ്ഞപ്പൊടി എണ്ണയിൽ ചേർന്ന് നന്നായി മൊരിഞ്ഞിട്ടുണ്ട്. പിന്നീട് ഇതിലേക്ക് മുളകുപൊടി ചേർക്കുക. കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുടംപുളി ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണു. Video credit : Mia kitchen