വീട്ടിൽ പത്തിരി ഉണ്ടാക്കാറുണ്ടായിരിക്കും. പത്തിരി വീട്ടിൽ ഉണ്ടാക്കി കഴിഞ്ഞ് ബാക്കി വരുന്ന അവസ്ഥയും ഉണ്ടാക്കാറുണ്ട്. കൂടുതലും നോമ്പ് കാലത്ത് ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇനി പത്തിരി വെറുതെ കളയണ്ട. ഇത്തരത്തിൽ ബാക്കി വരുന്ന പത്തിരി ഒരു പാത്രത്തിൽ ഇട്ടുവച്ച ശേഷം രാത്രി തന്നെ വെള്ളം ഒഴിച്ച് വയ്ക്കുക.
പിന്നീട് ഇത് ഫ്രിഡ്ജിൽ വച്ച് കൊടുക്കാവുന്നതാണ്. പിന്നീട് എന്നാണ് നൈസ് പത്തിരി വീണ്ടും ഉണ്ടാക്കുന്നത് അന്ന് ഇത് വീണ്ടും ഒരു ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എങ്ങനെയാണ് പത്തിരിക്ക് പൊടി വാട്ടുന്നത് അതുപോലെതന്നെ വാട്ടാൻ വേണ്ടി ഒരു പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക.
ഇതിലേക്ക് രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. പിന്നീട് പത്തിരി സോഫ്റ്റ് ആവാൻ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇത് നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. പിന്നീട് ഫ്രിഡ്ജിൽ വച്ചിരിക്കുന്ന പത്തിരി ഇതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് തിളച്ചു വരുന്ന വരെ വെയിറ്റ് ചെയ്യുക.
പിന്നീട് ഇതിലേക്ക് ആവശ്യത്തിന് പൊടിയും ചേർത്ത് കൊടുക്കുക. ഇത് നന്നായി ഒന്നു കുറുക്കിയെടുക്കേണ്ടതാണ്. ആവശ്യത്തിന് പൊടിയിട്ട് കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വീണ്ടും പത്തിരി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jasis Kitchen