വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തക്കാളി ചീഞ്ഞു പോകാതിരിക്കാൻ ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം എങ്ങനെ സ്റ്റോർ ചെയ്ത് വയ്ക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കടയിൽ നിന്ന് തക്കാളി വാങ്ങി കൊണ്ടുവന്ന് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്താലും പെട്ടെന്ന് ചീഞ്ഞു പോകാറുണ്ട്. ഇനി ഈ ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ ഫ്രിഡ്ജിൽ മാത്രമല്ല പുറത്തും തക്കാളി ചീഞ്ഞു പോകാതെ മാസങ്ങളോളം സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അഞ്ചു ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ തക്കാളി നല്ലതുപോലെ കഴുകി എടുക്കുക. അതിനായി ഒരു ബൗളിലേക്ക് വെള്ളം എടുക്കുക. ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. ഇത് 10 മിനിറ്റ് സമയം തക്കാളി മുക്കി വയ്ക്കുക. ശേഷം ഇത് കഴുകി വൃത്തിയാക്കി എടുക്കുക.
ഏത് തരത്തിലുള്ള പച്ചക്കറി ആണെങ്കിലും വിഷാംശം പോകുന്ന രീതിയിൽ എങ്ങനെ കഴുകിയെടുക്കാം എന്ന വീഡിയോ മുൻപ് പറഞ്ഞിട്ടുണ്ട്. വിനാഗിരി വെള്ളത്തിൽ കഴുകിയശേഷം വീണ്ടും പച്ചവെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. കഴുകിയെടുത്ത തക്കാളി വെള്ളമയമില്ലാതെ കിച്ചൻ ടവൽ ഉപയോഗിച്ച് തുടച് എടുക്കുക. ഒട്ടുംതന്നെ വെള്ളത്തിന്റെ അംശം തക്കാളിയിൽ ഉണ്ടാകാൻ പാടില്ല. വെള്ളത്തിന്റെ അംശം ഉള്ളത് കൊണ്ടാണ് സ്റ്റോർ ചെയ്യുമ്പോൾ പെട്ടെന്ന് ചീഞ്ഞു പോകുന്നത്.
ഇത് എങ്ങനെയെല്ലാം സ്റ്റോർ ചെയ്തു വയ്ക്കാം എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് കുറച്ച് ന്യൂസ് പേപ്പർ ആണ്. ഇത് ചെറിയ കഷണങ്ങളാക്കി ഓരോ തക്കാളിയും ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ശേഷം ഒരു ബൗളിൽ ആക്കി ഫ്രിഡ്ജ് സ്റ്റോർ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മാസങ്ങളോളം കേടു വരാതെ സൂക്ഷിക്കാവുന്നതാണ്. കിച്ചൻ കൗണ്ടറിൽ ആയാലും സ്റ്റോർ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.