ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കിവി. നിരവധി ആരോഗ്യ ഗുണങ്ങൾ കിവി പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് പലർക്കും അറിയണമെന്നില്ല. ഈ അടുത്തകാലത്താണ് ചിലരെങ്കിലും ഇത് അറിഞ്ഞു തുടങ്ങിയത്. നാം പലപ്പോഴും പഴക്കടകളിൽ കണ്ടുവരുന്ന ഒന്നാണ് ഇത്. പലരും ഇത് വാങ്ങി കഴിച്ചു കാണും. ഇതിന്റെ ആരോഗ്യ ഗുണങ്ങളൊന്നു അറിയേണ്ടത് തന്നെയാണ്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്.
ഡെങ്കിപ്പനി ഉണ്ടാകുമ്പോൾ ഡെങ്കി വൈറസ് പല രീതിയിലാണ് പ്ലേറ്റ് ലറ്റ് കളുടെ എണ്ണം പ്രവർത്തനം എന്നിവ കുറയ്ക്കുന്നത്. ഇതിന്റെ എണ്ണം കൂടുന്നതിന് ഏറ്റവും നല്ല പഴമായാണ് കിവി അറിയപ്പെടുക. ഡെങ്കി പനിയുടെ ചികിത്സയിൽ ഇതിനെ എത്രമാത്രം പ്രാധാന്യമുണ്ട് എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകളില്ല എങ്കിലും പഴങ്ങൾ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇന്ന് ഇവിടെ പറയുന്നത് കിവി എന്ന പഴത്തെ കുറിച്ചാണ്. ഈ പഴം ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ അതിനെക്കുറിച്ച് പറയുമല്ലോ.
ഇത് ഇഷ്ടപ്പെടുന്നവരും അതുപോലെതന്നെ ഈ വീഡിയോ ഇഷ്ടപ്പെടുന്നവരും ഇതൊന്നും അറിയാതെ പോകല്ലേ. ഈ പഴത്തിന്റെ ജന്മദേശം ചൈനയാണ് എന്നാണ് അറിയപ്പെടുന്നത്. സ്വാദിഷ്ടമായ പുളി രസമുള്ള ഒന്നാണ് കിവി ലോകത്തിലെ ലഭ്യമായതിൽ ഏറ്റവും പോഷക ഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായാണ് കിവിയെ കാണുന്നത്. ഇതിനുള്ളിൽ ചെറിയ വിത്തുകൾ ഉണ്ട് കറുത്ത നിറത്തിൽ ഇത് ഇറ്റലി ന്യൂസിലാൻഡ് ഫ്രാൻസ് ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് വാണിജ്യപരമായി ഉത്പാദിപ്പിക്കുന്നത്.
കിവി പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം അളവ് വാഴപ്പഴത്തേക്കാൾ കൂടുതലാണ്. ഒരു ഓറഞ്ചിൽ അടങ്ങിയിട്ടുള്ള തിനേക്കാൾ കൂടുതൽ വിറ്റാമിൻ സി യും കിവി പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഏകദേശം 30 35 രൂപ വില വരുന്ന ഈ പഴം ആരാണ് വാങ്ങുക എന്ന് ചോദിച്ചാൽ ഗുണങ്ങൾ അറിയുന്നവർ എത്ര വില കൊടുത്തും ഇത് വാങ്ങുന്നതാണ്. പഴങ്ങളിൽ കേമി എന്ന പേരും ഈ പഴത്തിലുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.