നമ്മുടെ നാട്ടിൽ ഈ അടുത്തകാലത്ത് വളരെയേറെ പ്രചാരം നേടിയിട്ടുള്ള ഒന്നാണ് റംബുട്ടാൻ. പഴങ്ങളിലെ മിന്നും താരം എന്ന് തന്നെ പറയാം. മലേഷ്യ ശ്രീലങ്ക ഇന്തോനേഷ്യ ഫിലിപ്പീൻസ് എന്നിവിടങ്ങളിലും തെക്ക് കിഴക്കൻ ഏഷ്യയിലും മറ്റും കണ്ടുവന്നിരുന്ന ഒരു പഴമാണ് റംബുട്ടാൻ. ലിച്ചി യോട് സാദൃശ്യമുള്ള ഒന്നാണ് ഈ പഴം. കേരളത്തിലും ഇത് നന്നായി വളരുകയും കായിഫലം തരുകയും ചെയ്യുന്നുണ്ട്. പഴങ്ങളിലെ രാജകുമാരിയെന്നും ദേവതകളുടെ ഭക്ഷണം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.
ഇത് വളരെ സ്വാദിഷ്ടവും പോഷകം നിറഞ്ഞതുമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഈ പഴത്തെ കുറിച്ചാണ്. ഇത് കഴിക്കുമ്പോൾ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ്. ഇതിന്റെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. കൂടാതെ ഇത് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. ചുവപ്പ് കടുമഞ്ഞ മഞ്ഞ എന്നീ നിറങ്ങളിൽ പഴങ്ങൾ കാണപ്പെടാം.
കൂടാതെ ജാതി മരത്തെ പോലെ ആൺ മരങ്ങളും പെൺ മരങ്ങളും വേറെ വേറേ കാണപ്പെടുന്ന സസ്യമാണ് ഇത്. എന്നാൽ വളരെ അപൂർവമായി രണ്ടു പൂക്കളും ഒരു മരത്തിൽ തന്നെ കാണപ്പെടുന്ന ഇനങ്ങളും ഉണ്ട്. ഇത് ഭൂരിഭാഗവും പത്തനംതിട്ട ജില്ല യിലെ റാന്നി കോഴഞ്ചേരി മരമണ് എന്നിവിടങ്ങളിൽ പ്രത്യേകിച്ച് പാമ്പയാറിന്റെ തീരത്തും വീട്ടുവളപ്പിൽ ഇത് കാണാൻ കഴിയും. ഇന്നത്തെ കാലത്ത് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഒരു പഴം കൂടിയാണ് ഇത്.
റംബുട്ടാനിൽ വൈറ്റമിൻ സീ ധാരാളമായി അടങ്ങിയിട്ടുണ്ട്. 100 ഗ്രാം റംബുട്ടാനിൽ 40 ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുകയാണ് എങ്കിൽ പനി ജലദോഷം എന്നിവ വരാതെ തടയാൻ സഹായിക്കും. ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.