കുടംപുളിയും കുടംപുളിയുടെ ആരോഗ്യഗുണങ്ങളും ആണ് ഇവിടെ ഞങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും കുടംപുളി കാണാതിരിക്കില്ല. വെറുതെ വീണുപോകുന്ന കുടംപുളി പലപ്പോഴും വെറുതെ കളയുന്ന ശീലം ആർക്കും ഉണ്ടാകില്ല. കാരണം കുടംപുളി മീൻ കറിയിൽ ഇട്ടുവച്ചാൽ അപാര രുചിയാണ്. എന്നാൽ കുടംപുളി ഇതിനു മാത്രമാണ് ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് കുടംപുളിയിൽ അടങ്ങിയിട്ടുള്ളത്.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കേരളത്തിൽ വ്യാപകമായി കറികളിൽ ഉപയോഗിക്കുന്ന പ്രത്യേകിച്ച് മീൻ കറിയിൽ ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി. ഇതിന് പിണം പുളി മീൻ പുളി കൂരയ്ക്ക പുളി പിണർ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യുമല്ലോ. ഒരുപാട് ഔഷധഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് എന്തെല്ലാമാണ് നമുക്ക് നോക്കാം. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം.
അതിസാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടി ഉപയോഗിക്കുന്നത് കണ്ടുവരാം. അതുപോലെതന്നെ കഫം അതിസാരം വാതം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുകളായി ഇത് ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ കുടംപുളി ഉപയോഗിക്കുന്നുണ്ട്. പുളി ലേഹ്യത്തിലെ ഒരു പ്രദാന ചേരുവ തന്നെ കുടംപുളി ആണ്. കുടംപുളി കഷായം വാദത്തിനും ഗർഭാശയ രോഗങ്ങൾക്കുമുള്ള ഔഷധം കൂടിയാണ്. കുടംപുളി ക്യാപ്സ്യൂൾ രൂപത്തിലും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.
കുത്തക മരുന്ന് കമ്പനികൾ വിപണന സാധ്യത മനസ്സിലാക്കി മാർക്കറ്റിൽ വണ്ണം കുറയ്ക്കാനുള്ള ഇതിന്റെ ഗുളികകൾ പോലും ഇറക്കുന്നുണ്ട്. പൊതുവേ ഇതിന്റെ ഗുണം ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് യൂറോപ്യൻസ് തന്നെയാണ്. ഈ ക്യാപ്സുകൾ ഉപയോഗിക്കുന്നവരിൽ കൂടുതൽ പേരും അവർ തന്നെയാണ്. അതുപോലെതന്നെ ഇതിൽ ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ശരീരത്തിന്റെ ഊർജ്ജം വർദ്ധിപ്പിക്കാനും. വിഷാംശം പുറന്തള്ളാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.