എല്ലാവരും അറിയുന്ന എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒരു പഴമാണ് ചാമ്പക്ക. ചെറുപ്പം മുതൽ തന്നെ കളിച്ചും രസിച്ചു നടക്കുന്നതിനിടയിൽ ചാമ്പക്ക മരത്തിൽ കല്ലെറിയാതെ ഇരുന്നിട്ടുണ്ടാവില്ല. ആ ഓർമ്മകൾ എന്നും പലരുടെയും മനസ്സിൽ ഉണ്ടാകുന്ന ഒന്നാണ്. ചാമ്പയിൽ അടങ്ങിയിട്ടുള്ള അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എന്നാൽ പണ്ടുകാലങ്ങളിൽ കഴിച്ചിരുന്നവർ ഇന്ന് ഇത് കണ്ടിട്ട് തന്നെ കാലങ്ങളായി കാണും. ഇന്ന് വളരെ അപൂർവമായി പറമ്പുകളിൽ കണ്ടുവരുന്നതാണ് ചാമ്പ. മറ്റു പഴങ്ങൾക്ക് ലഭിക്കുന്ന സ്വീകര്യത ചാമ്പക്ക് ലഭിച്ചു കാണില്ല. അവധിക്കാലങ്ങളിൽ കൈ വെള്ളയിൽ കുറച്ചു ഉപ്പിട്ട് അതിൽ ചാമ്പക്ക തൊട്ട് ആസ്വദിച്ചു കഴിഞ്ഞ കുട്ടിക്കാലം എല്ലാവരുടെയും ഓർമ്മകളിൽ എന്നും കാണും.
എന്നാൽ ആർക്കും വേണ്ടാതെ പഴുത്ത് ചീഞ്ഞു താഴെ വീണുപോകുന്ന ചാമ്പക്ക നോക്കി നെടുവീർപ്പിടുന്ന മുത്തശ്ശിമാരെയും ഇന്ന് കാണാൻ കഴിയും. എന്നാൽ ഈ പഴത്തിന്റെ ഉള്ളിൽ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ. പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. നല്ല ജലാംശം ഉള്ള കായ്കൾ വളരെ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
വിത്തു വഴി ഉണ്ടാകുന്ന ചാമ്പക്ക പ്രത്യേക പരിചരണം ഒന്നുമില്ലാതെ തന്നെ വളരുന്ന ഒന്നാണ്. ജലാംശം കൂടുതലുള്ളതിനാൽ ശരീരത്തിൽ നിന്നുള്ള ജല നഷ്ടം പരിഹരിക്കാൻ സഹായിക്കും. അതിനാൽ വയറിളക്കം ഉണ്ടാകുമ്പോൾ കഴിക്കാൻ നല്ലതാണ് ഇത്. ഉണക്കിയെടുത്ത് അച്ചാർ ഇടാനും ഇത് വളരെയേറെ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.