പ്രമേഹം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ നേരത്തെ തിരിച്ചറിയാം. പ്രമേഹത്തിന് ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങൾ കാണാൻ കഴിയും. ഇത് നിങ്ങളെ കൃത്യമായ സമയത്ത് രോഗം തിരിച്ചറിയാൻ സഹായിക്കുന്നതാണ്. പ്രമേഹത്തെ ഒരു സൈലന്റ് കില്ലർ എന്ന് വിളിക്കാം. കാരണം ഈ രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ വളരെ നിസ്സാരമായി തള്ളിക്കളയുകയാണ് പതിവ്. ഒരു ലക്ഷണങ്ങളും ഇതിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. സമയസമയങ്ങളിൽ ഉള്ള രോഗനിർണയം ജീവിതം ദീർഘിപ്പിക്കാൻ കഴിയുമെന്ന് ഓർക്കുക.
ആദ്യലക്ഷണങ്ങൾ വളരെ സൂക്ഷ്മമായതു ആണ്. ചിലർ നിസ്സാരമാണെന്ന് കരുതി ഇത്തരം പ്രശ്നങ്ങൾ മാറ്റി നിർത്താറുണ്ട്. ഇത്തരത്തിൽ കാണിക്കുന്ന ചില ലക്ഷണങ്ങളിലെ ഏതെങ്കിലും പ്രത്യേകിച്ച് ഒരുമിച്ച് കാണിക്കുന്ന ലക്ഷണങ്ങൾ ആണെങ്കിൽ വൈദ്യസഹായം തേടാവുന്നതാണ്. രക്തത്തിലെ പഞ്ചസാര അളവ് അമിതമായി വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗമാണ് പ്രമേഹം ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. ഇടയ്ക്കിടെ യൂറിൻ പോകാനുള്ള തോന്നൽ പ്രമേഹം മൂലമാകാം.
സാധാരണ ആളുകളിൽ ഒരു ലിറ്റർ മുതൽ രണ്ട് ലിറ്റർ വരെയാണ് ദിവസവും ഉള്ള യൂറിൻ പ്രൊഡക്ഷൻ. എന്നാൽ പോളി യൂറിയ ഉള്ള ആളുകളിൽ ദിവസവും മൂന്നു ലിറ്ററിൽ കൂടുതൽ യൂറിൻ പ്രൊഡ്യൂസ് ചെയ്യാറുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കൂടുമ്പോൾ ശരീരം യൂറിൻ വഴി അധികമായ ഗ്ലൂക്കോസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നു. ഇതു വൃക്കകൾ കൂടുതൽ വെള്ളം ഫിൽറ്റർ ചെയ്യാൻ ഇടയക്കുന്നുണ്ട്. ഭക്ഷണം കഴിക്കാതെ ഒരുപാട് സമയം ഇരിക്കുക ഇത്തരത്തിലുള്ള പ്രത്യേക സാഹചര്യം ഒഴിച്ച് അമിതമായി വിശപ്പ് തോന്നുക.
ഇത്തരക്കാരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള വിശപ്പ് ഭക്ഷണം കഴിച്ചാലും പോവില്ല. ഇതു കൂടാതെ അമിത ദാഹം എല്ലാ സമയവും ദാഹം അനുഭവപ്പെടുക അതുപോലെ തന്നെ വരണ്ട വായ അനുഭവപ്പെടുക രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കൂടുമ്പോൾ ശരീരത്തിൽ നിന്നും അമിതമായ രീതിയിൽ ഗ്ലൂക്കോസ് നീക്കം ചെയ്യാനുള്ള ശ്രമത്തിൽ കിഡ്നി കൂടുതൽ യൂറിൻ പ്രൊഡ്യൂസ് ചെയ്യുന്നു. ഇത് കൂടുതൽ വെള്ളം കുടിക്കാൻ ആവശ്യപ്പെടുകയും അങ്ങനെ ദാഹം തീവ്രമായി മാറുകയും ചെയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.