നല്ല ഹെൽത്തിയായി ദോശ വീട്ടിൽ തയ്യാറാക്കിയാലോ അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഡയബറ്റിസ് രോഗികൾക്ക് ഉറപ്പായും നല്ല ഹെൽത്തിയായി കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. എല്ലാവർക്കും കഴിക്കാൻ കഴിയുന്ന ഒന്നു കൂടിയാണ്. ഇതിൽ ഹെൽത്തി ആയ കാര്യങ്ങൾ മാത്രമാണ് ചേർക്കുന്നത്. എണ്ണ ഉപയോഗിക്കേണ്ട എങ്കിൽ എണ്ണ ഒഴിവാക്കാവുന്നതാണ്. ഇത് വളരെ ചെറിയ അളവിൽ മാത്രം ചേർക്കാവുന്ന ഒന്നാണ്.
ഓട്സ് ഉഴുന്ന് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഈ ദോശ. നല്ല ക്രിസ്പി ആയ ദോശ കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. അതുപോലെതന്നെ ഇതിന്റെ കൂടെ ചട്നി കൂടി കഴിക്കുകയാണെങ്കിൽ നല്ല രുചി യോടെ തന്നെ കഴിക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് രണ്ട് കപ്പ് ഓട്സ് ആണ് ആവശ്യമുള്ളത്. ഇടയ്ക്ക് ഒരു കപ്പ് ഉഴുന്ന് എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കുക.
ഇതെല്ലാം കൂടി ഒരുമിച്ച് കുതിർത്തിയെടുക്കുക. മൂന്ന് മണിക്കൂർ കുതിർത്തിയെടുക്കുക. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. പിന്നീട് അരച്ചെടുക്കുന്ന സമയത്ത് ഇതിലേക്ക് അര ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. പിന്നീട് ഇത് കുറച്ച് വെള്ളത്തിൽ നല്ല രീതിയിൽ തന്നെ അരച്ചെടുക്കുക. നല്ല സ്മൂത്ത് ആയിട്ട് തന്നെ ഇത് അരച്ചെടുക്കാൻ സാധിക്കുന്നതാണ്.
ഇത് ദോശ മാവിന്റെ പാകത്തിന് അരച്ചെടുക്കുക. പിന്നീട് അരച്ചെടുത്ത മാവു മിനിമം എട്ടുമണിക്കൂറെങ്കിലും മാറ്റിവയ്ക്കുക. ഇത് രാവിലെ ആകുമ്പോൾ നല്ല രീതിയിൽ തന്നെ പൊങ്ങി വരുന്നതാണ്. അതിനുശേഷം ഉപ്പ് ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.