ഒരു കിടിലൻ റെസിപ്പി ഇന്ന് പരിചയപ്പെട്ടാലോ. ചോറിന്റെ കൂടെ കഴിക്കാൻ കഴിയുന്ന അടിപൊളി പചടിയാണ് ഇത്. എന്നാൽ ഇത് അധികം ബുദ്ധിമുട്ടില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഈ രീതിയിൽ ചെയ്തു നോക്കിയിട്ടില്ല എങ്കിൽ ഉറപ്പായും ചെയ്തു നോക്കേണ്ട ഒന്നാണിത്. വളരെ നല്ല കോമ്പിനേഷൻ ആണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിലേക്ക് ആവശ്യമുള്ളത് എന്തെല്ലാമാണ് നമുക്ക് നോക്കാം. രണ്ട് ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി എടുക്കുക. അതുപോലെതന്നെ അരക്കപ്പ് തൈര് എടുക്കുക. മൂന്ന് പച്ചമുളക് ചെരിച്ച് കട്ട് ചെയ്തെടുക്കുക. ആദ്യം തന്നെ ഉരുളക്കിഴങ്ങ് വഴറ്റിയെടുക്കുക. ഉരുളക്കിഴങ്ങ് ഉടഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് ഈ രീതിയിൽ വേവിക്കുന്നത്. അതുപോലെതന്നെ തേങ്ങ ചേർത്തും ഇത് തയ്യാറാക്കാവുന്നതാണ്.
തേങ്ങ ചേർക്കാതെ ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഉരുളക്കിഴങ്ങ് വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച് പച്ചമുളക് ചേർത്തു കൊടുക്കുക. ഈ സമയം ഇതിലേക്ക് അരപ്പ് റെഡിയാക്കേണ്ടതുണ്ട്. ഇതിലേക്ക് ജീരകവും കടുകും ചേർത്ത് അരപ്പ് ആണ് തയ്യാറാക്കേണ്ടത്.
ഇതിലേക്ക് ഉപ്പ് ചേർക്കുന്നതോടൊപ്പം തന്നെ കടുകും ജീരകവും ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കിയ ശേഷം ചെറിയ രീതിയിലുള്ള വെള്ളം ചേർത്ത് വേവിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.