ആരോഗ്യ പ്രശ്നങ്ങളും അതുപോലെ തന്നെ സൗന്ദര്യ പ്രശ്നങ്ങളുമാണ് ഇന്ന് പലരെയും ബുദ്ധിമുട്ടിക്കുന്ന പ്രധാന ഘടകങ്ങൾ. ഇന്ന് അകാല നര പലരെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ചെറുപ്പക്കാരെ പോലും അകാല നര വളരെ സർവസാധാരണമായി കാണാറുണ്ട്. ഇതിനുള്ള പരിഹാരമായാണ് പലരും ഹെന്ന ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യയെ പോലുള്ള ഉഷ്ണ മേഖല രാജ്യങ്ങളിൽ ജനങ്ങൾക്ക് ഹെന്ന ഉപയോഗിക്കുന്നത് തലയ്ക്ക് തണുപ്പ് ലഭിക്കുന്നതോടൊപ്പം മുടിക്ക് നല്ല തിളക്കവും ആരോഗ്യവും നിലനിർത്താനാണ്.
ഇത് ഉപയോഗിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യമുള്ള മുടിക്ക് ഹെന്ന വളരെ സഹായകരമാണ്. മാസത്തിൽ രണ്ട് തവണയെങ്കിലും ഹെന്നാ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും ലഭിക്കുന്നതാണ്. കൂടാതെ മുടിയുടെ അറ്റം പിള്ളരുക മുടി കൊഴിയുക തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരമായി കാണാവുന്ന ഒന്നാണ് ഇത്. നമ്മുടെ തലയോട്ടിയിലെ ആസിഡ് ആൽക്കലി അനുപാതം.
തുല്യമായി നിലനിർത്തുകയും അതുവഴി മുടി വളർച്ച തൊരിതപ്പെടുത്താൻ ഹെന്നാ വളരെയധികം സഹായിക്കുന്നുണ്ട്. കുതിർത്ത് ഹെന്ന യില്‍ നാരങ്ങാ നീര് ചേർത്ത് രണ്ടു മണിക്കൂറിനു ശേഷം ഉപയോഗിക്കാം. ഇത് തലയോട്ടിയിൽ തണുപ്പ് ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ്. മികച്ച ഒരു കണ്ടീഷണർ കൂടിയാണ് ഇത്. മുടിക്ക് ഒരു ആവരണമായി പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഇത് മാസത്തിൽ രണ്ട് തവണയെങ്കിലും ഉപയോഗിക്കുന്നത് മുടിക്ക് നല്ല ഞെരുക്കവും തിളക്കവും ലഭിക്കാൻ സഹായിക്കുന്നുണ്ട്.
നരച്ച മുടികളിൽ മറക്കാനും ഹെന്ന സഹായകരമാണ്. നരച്ച മുടി കണ്ടു തുടങ്ങുമ്പോൾ തന്നെ പരസ്യത്തിൽ കാണുന്ന ഹെയർ ഡൈ ഉപയോഗിക്കുന്ന പ്രവണത നമ്മുടെ ഇടയിൽ കാണാൻ കഴിയും. ഇത് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിനോടൊപ്പം തന്നെ മുടി ചകിരി പോലെ ആകുകയും തിളക്കം നശിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഇതിൽ പരിഹാരമാണ് ഹെന്ന. ഇത്ൽ രാസവസ്തുക്കൾ ഒന്നും തന്നെ അടങ്ങിയിട്ടില്ല. കൂടുതൽ അറിയുവാന്‍ വീഡിയോ കാണൂ.