ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വെറൈറ്റി മസാലയും കൂടി തയ്യാറാക്കി എടുക്കുന്ന നല്ല ടേസ്റ്റി ഫിഷ് ഫ്രൈ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ മസാലയുടെ പ്രത്യേകത ഇത് ഒരിക്കൽ തയ്യാറാക്കി വായിൽ വച്ച് കഴിഞ്ഞൽ പിന്നെ ഇതിന്റെ രുചി ജീവിതത്തിൽ മറക്കില്ല. അതാണ് ഇതുകൊണ്ടുള്ള ഗുണങ്ങൾ. തയ്യാറാക്കാനായി ഒരു കിലോ അയല ആണ് ആവശ്യം ഉള്ളത്. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വരഞ്ഞെടുക്കുക.
പിന്നീട് സ്പെഷ്യൽ ആയിട്ടുള്ള മസാല തയ്യാറാക്കേണ്ടത്. അതിനായി മിക്സിയുടെ വലിയ ജാറിലേക്ക് ഒരു 10 ചെറിയ ഉള്ളി ഇട്ടുകൊടുക്കുക. അതുപോലെതന്നെ ഒരു കുടം വെളുത്തുള്ളി തൊലി കളഞ്ഞ് ചേർത്ത് കൊടുക്കുക. അത്യാവശ്യം വലിപ്പമുള്ള ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കുക. പിന്നീട് കുറച്ചു മല്ലിയില പൊട്ടിച് ചേർത്തു കൊടുക്കുക. പിന്നീട് ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ കുരുമുളകു കൂടി ചേർത്തു കൊടുക്കുക.
പിന്നീട് ചേർക്കേണ്ടത് നല്ല ചീരകം അര ടീസ്പൂൺ. അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ടീസ്പൂൺ മല്ലിപ്പൊടി കാശ്മീരി മുളകുപൊടിയും ചേർത്ത് കൊടുക്കുക. പിന്നീട് ഗരം മസാലപ്പൊടി ടീസ്പൂൺ കാൽ ടീസ്പൂൺ കായപ്പൊടി പിന്നീട് ആവശ്യത്തിന് ഉപ്പും ചെറുനാരങ്ങാനീരും ചേർക്കുക. കുറച്ചു വെള്ളം ചേർത്ത് നല്ല പേസ്റ്റ് പരുവത്തിൽ അരിച്ചെടുക്കുക. പിന്നീട് ഈ മസാല ഒരു ചട്ടിയിലേക്ക് പകർത്തുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ കൂടി ചേർത്തു കൊടുക്കുക.
ഇത് നന്നായി ഇളക്കി എടുക്കാവുന്നതാണ്. ഈ മസാലയിൽ ബീഫ് ചിക്കൻ മീൻ ഏതു വേണമെങ്കിലും ഫ്രൈ ചെയ്യാൻ ഈ മസാല ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഏത് മീനാണെങ്കിലും ഫ്രൈ ചെയ്യൻ വേണ്ടി ഈ മസാലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. പിന്നീട് മസാല പിടിക്കാൻ 30 മിനിറ്റ് വച്ച് കൊടുക്കുക. പിന്നീട് നന്നായി തിളച്ച എണ്ണയിൽ ഇട്ട് വറുത്തെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.