നമ്മുടെ പരിസരപ്രദേശങ്ങളിലും പറമ്പുകളിലും കാണാവുന്ന ഒന്നാണ് ഇരുമ്പൻപുളി. നിരവധി ആരൊഗ്യ ഗുണങ്ങൾ ഇരുമ്പൻ പുളിയിൽ അടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞാൽ പലപ്പോഴും വിശ്വസിക്കാൻ സാധിക്കില്ല. ഇരുമ്പ് പുളിയുടെ ആരൊഗ്യ ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ മീൻ കറിയിൽ ചേർക്കാനും കറികളിൽ ഉപയോഗിക്കാനുമാണ് കൂടുതലായി ഇരുമ്പൻപുളി ഉപയോഗിക്കുന്നത്. ഇതിന്റെ മറ്റുതരത്തിലുള്ള ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല.
10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ഇരുമ്പൻപുളി. ഇരുമ്പൻപുളി ഓർക്കാപുളി പുളിഞ്ചിക്ക ചെമ്മീൻ പുളി. ചിലമ്പി പുളി അല്ലെങ്കിൽ ചിലമ്പിക്ക കാച്ചി പുളി എന്നീ പേരുകളിലും അറിയപ്പെടുന്ന ഒന്നാണ് ഇത്. സാധാരണയായി ഇത് അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നു വന്നിരിക്കുകയും ചെയ്യാറുണ്ട്. ഇതിന്റെ കായ പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ തടിയിൽ കുലകളായി ഇത് കാണാൻ സാധിക്കുന്നതാണ്.
ഇത് പച്ചയ്ക്ക് അച്ചാർ ഇടാൻ ഉപയോഗിക്കുന്ന ഒന്നാണ്. ഇതിൽ ഔഷധഗുണങ്ങൾ ധാരാളം ഉണ്ട്. ഇലകളിലും കായക്കളിലു മാണ് ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടു വരുന്നത്. തൊലിപ്പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ നീർവീക്കം തടിപ്പ് വാതം മുണ്ടിനീര് വിഷജന്തുക്കളുടെ കടിമൂലം ഉണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് ഉപയോഗിക്കുന്നത് വളരെയേറെ സഹായകരമാണ്. തുണികളിൽ പറ്റുന്ന തുരുമ്പുപോലെയുള്ള കറകൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും.
ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടാതെ പിച്ചള പാത്രങ്ങളിലെ ക്ലാവ് കളയാൻ വേണ്ടിയും ഇലുമ്പി നീര് ഉപയോഗിക്കുന്നുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഇത് വളരെ സഹായിക്കുന്നുണ്ട്. ഇതിന്റെ നീര് കൂടിയ അളവിൽ കഴിക്കുമ്പോൾ അതിൽ വൻതോതിൽ അടങ്ങിയിട്ടുള്ള ഓക്സാലിക് ആസിഡ് വൃക്കയിൽ അടിഞ്ഞു കൂടുകയും വൃക്ക തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.