രാവിലെ ബ്രേക്ക്ഫാസ്റ്റിന് അപ്പം ഉണ്ടാക്കാറുണ്ട് അല്ലേ. എല്ലായിപ്പോഴും നല്ല സോഫ്റ്റ് ആയിട്ടാണോ അപ്പം ലഭിക്കുന്നത്. ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ അപ്പം തയ്യാറാക്കി എടുക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാലപ്പത്തിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നല്ല പെർഫെക്റ്റ് നല്ല സോഫ്റ്റ് ആയിരിക്കാൻ മാവ് അതുപോലെതന്നെ തയ്യാറാക്കി എടുക്കേണ്ട ആവശ്യമുണ്ട്.
മാവ് നല്ല സോഫ്റ്റ് ആയി പൊങ്ങി വരാൻ അതിൽ ചേർക്കുന്ന ഇൻഗ്രീഡിയന്റ് കറക്ട് മെഷർമെന്റ് ആയിരിക്കണം. ഇതിനകത്ത് അപ്പത്തിന് നല്ലൊരു രുചി ഇരട്ടിയാകാൻ നല്ല സ്പെഷ്യൽ ഇൻഗ്രീഡിയന്റ് കൂടി ചേർക്കേണ്ടത് ആവശ്യമാണ്. നല്ല അടിപൊളി അപ്പമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പം ഉണ്ടാക്കാനായി രണ്ടു കപ്പ് പച്ചരി ആണ് ആവശ്യമുള്ളത്. ഇത് നല്ലപോലെ തന്നെ കുതിർത്തിയെടുക്കുക. നാലുമണിക്കൂർ കുതിർത്തിയെടുക്കുക.
ഏകദേശം നല്ലപോലെ കുതിർന്നു വരുമ്പോൾ ഇത് അരയ്ക്കാൻ ആയി തുടങ്ങാൻ. ഇതിൽ ഒരു ജാറ് എടുത്ത് വെച്ച ശേഷം അരി മൊത്തം അതിലേക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്. പിന്നീട് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്തുകൊടുക്കുക. ഒരു കപ്പ് ചോറ് ചേർത്ത് ശേഷം കരിക്ക് വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ അപ്പത്തിന്റെ മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇതിലേക്ക് 2 ഇൻഗ്രീഡിയൻസ് കൂടി ചേർത്തു കൊടുക്കുക. അര ടീസ്പൂൺ ഉപ്പ് ഒരു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്തു കൊടുക്കുക. കാൽ ടീസ്പൂൺ ഈസ്റ്റ് കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഇങ്ങനെ മാവ് അടിച്ചെടുക്കുകയാണെങ്കിൽ അടുത്ത ദിവസം ആ നല്ല രീതിയിൽ തന്നെ മാവ് പൊങ്ങി വരുന്നതാണ്. ഇനി നല്ല സോഫ്റ്റ് അപ്പം നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.