ഇന്നത്തെ കാലത്ത് വളരെയേറെ പ്രസിദ്ധീ കൈവരിച്ച ഒരു പഴത്തെയാണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. ഒട്ടുമിക്കവർക്കും ഈ പഴത്തെ അറിയാമായിരിക്കും. ഇതിനെ അറിയാത്തവർ വളരെ കുറവ് തന്നെയാണ്. എങ്കിലും ഈ പഴത്തെ അറിയാത്തവരും ഇത് കഴിച്ചിട്ടില്ലാത്ത വരും ഇതിന്റെ ഗുണങ്ങൾ അറിയാത്തവരും നിരവധിയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ അടുത്ത കാലത്ത് വളരെയേറെ പ്രചരിച്ച ഒരു പഴമാണ് കിവി.
പഴങ്ങൾക്ക് ആരോഗ്യമായാലും സൗന്ദര്യമായാലും വർദ്ധിപ്പിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. ചൈനയിൽ നിന്ന് വന്ന കിവി ആരോഗ്യത്തിന് കുറച്ച് അധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. പഴങ്ങളിൽ കേമി എന്നാണ് ഈ പഴം അറിയപ്പെടുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും കിവി പഴം കഴിക്കുന്നത് വളരെ ഏറെ ഗുണങ്ങളാണ് നൽകുന്നത്.
ഒരു കിവി പഴം 69 ഗ്രാം വരും. 49 കലോറി ഊർജ്ജം ഒരു കിവി പഴത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. 69 ഗ്രാം പഴത്തിൽ വിറ്റാമിൻ സി കെ ഇ കോപ്പർ ഫൈബർ പൊട്ടാസ്യം മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളിക് ആസിഡ് കാൽസ്യം കോപ്പർ അയ്യൻ മഗ്നീഷ്യം സിങ്ക് എന്നിവ കൊണ്ട് സമ്പന്നമാണ് ഇത്. പുരുഷ വഞ്ചിതയ്ക്കുള്ള മരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്. കിവിക്ക് ഡിപ്രഷൻ ചെറുക്കാനുള്ള കഴിവുണ്ട്. സ്ഥിരമായി കിവി കഴിക്കുന്നത് ക്യാൻസർ വരുന്നത് തടയാൻ സഹായിക്കുന്നു.
ആസ്മക്കുള്ള മരുന്ന് എന്ന നിലയിൽ വൈദ്യശാസ്ത്രത്തിൽ ഈ പഴത്തിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. കാഴ്ച തകരാറുള്ളവർക്ക് ഇത് വളരെയേറെ ഗുണമാണ് നൽകുന്നത്. അമിതവണ്ണം തടി എന്നിവ ഉണ്ടെങ്കിലും ഈ പഴം കഴിക്കുന്നത് വളരെ വലിയ ഗുണമാണ് നൽകുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ഡി ൻ എ തകരാറുകളിൽ നിന്ന് രക്ഷിക്കുന്ന ഒന്നാണ്. പ്രായമായവരിൽ ഉണ്ടാകുന്ന മലബന്ധത്തിന് പരിഹാരമായി കിവി കഴിച്ചാൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.