ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു സസ്യത്തെ പറ്റിയാണ്. ഒരു ചെടി വീട്ടിൽ വെക്കുന്നത് ഐശ്വര്യമാണെന്ന് നാം കേട്ടിട്ടുണ്ട്. വീട്ടിൽ പണം വരാൻ മണി പ്ലാന്റ് വീട്ടിൽ വയ്ക്കുന്നത് നല്ലതാണ് എല്ലാം പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ചെടിക്ക് മണി പ്ലാന്റ് എന്ന പേര് വന്നത് പോലും. യാതൊരു ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും മണി പ്ലാന്റ് വീട്ടിൽ പണം കൊണ്ടുവരും എന്ന കാര്യം വിശ്വസിക്കുന്നവർ നിരവധി പേരാണ്.
മണി പ്ലാന്റ് നടുന്ന വീടുകളിൽ സമ്പത്ത് വർദ്ധിക്കും എന്ന വിശ്വാസം തന്നെയാണ് ഈ ചെടിക്ക് ഇത്രയേറെ പ്രശസ്തിയും നൽകുന്നത്. പണം വീട്ടിൽ കുമിഞ്ഞു കൂടിയില്ല എങ്കിലും. ഈ ചെടി വീട്ടിൽ വെക്കുക ആണെങ്കിൽ നിരവധി ഗുണങ്ങൾ ആണ് ലഭിക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അത്തരത്തിലുള്ള കാര്യങ്ങളെ പറ്റിയാണ്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇളം പച്ചയും മഞ്ഞയും കലർന്ന ഇലകളുള്ള ചെടിയാണ് ഇത്. ഇന്ത്യ ബംഗ്ലാദേശ് നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ മണി പ്ലാന്റ് എന്നാണ് ഇതു അറിയപ്പെടുന്നത്.
ആകർഷകമായ ഇലകളോട് കൂടിയ മണിപ്ലാന്റ് വള്ളിപ്പടർപ്പുകൾ കാഴ്ചക്കാരുടെ മനസ്സിൽ ഉണർവും ഊർജ്ജവും പകരുന്ന ഒന്നാണ്. വീടിനകത്തും പുറത്തും ഒരുപോലെ വളർത്താവുന്ന ചെടിയാണിത്. വീട് മനോഹരമാക്കുന്ന അതോടൊപ്പം തന്നെ വീട്ടിലെ അന്തരീക്ഷം ശുദ്ധീകരിക്കാനുള്ള കഴിവുമുണ്ട്. വെറുമൊരു അലങ്കാര സസ്യം എന്നതിലുപരി ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസവും ഉണ്ട്.
അതുകൊണ്ട് തന്നെയാണ് മിക്കവരും വീടുകളിൽ മണി പ്ലാന്റ് പരിപാലിക്കുന്നത്. ഇൻഡോർ ചെടികൾ ഇഷ്ടപ്പെടുന്ന ഭൂരിഭാഗം ആളുകളും ആദ്യം സ്വന്തമാക്കുന്നത് മണി പ്ലാന്റ് ആയിരിക്കും. ഒരിടത്തു വേരുറച്ച് കഴിഞ്ഞാൽ പിന്നെ എളുപ്പം നശിപ്പിക്കാൻ ആവില്ല എന്ന പ്രത്യേകതയും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെകുത്താന്റെ വള്ളി എന്ന പേരിലും ഇത് അറിയപെടുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.