ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ദോശമാവ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ദോശമാവ് ടിപ്സ് എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം.
ദോശമാവ് ബാക്കി വന്നാൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് അല്ലെങ്കിൽ വലിപ്പമുള്ള ഗ്ലാസിൽ ഒന്നര ഗ്ലാസ് ദോശമാവ് ആണ് എടുക്കേണ്ടത്. ഇതിലേക്ക് അര കപ്പ് മൈദ പൊടി ചേർത്തു കൊടുക്കുക. ഇത് കുറച്ചു കട്ടിയിലാണ് ആവശ്യമുള്ളത്. അതിനാണ് മൈത പൊടി ചേർത്ത് കൊടുക്കേണ്ടത്. ഇതിന്റെ ഒരു ലൂസ് അനുസരിച്ച് കൂടുതൽ മൈദ പൊടി ആവശ്യമായി വരും.
പിന്നീട് ഇതിലേക്ക് ഫുഡ് കളർ കൂടി ചേർത്ത് കൊടുക്കേണ്ടതാണ്. ഒരു കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഇതിൽ സ്മെല്ലിന് വേണമെങ്കിൽ റോസ് എസ്സെൻസ് ചേർത്തു കൊടുക്കാവുന്നതാണ്. ഇത് നല്ല സ്മെല്ല് ലഭിക്കാൻ സഹായിക്കുന്നുണ്ട്. പിന്നീട് മറ്റൊരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് പഞ്ചസാര ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക. ഇത് നല്ല കട്ടിയിൽ ഉരുകി വരുമ്പോൾ മാറ്റിവയ്ക്കാവുന്നതാണ്.
പിന്നീട് ഒരു പാൻ വെച്ച ശേഷം അതിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക. പിന്നീട് ഓയിൽ ചൂടാക്കിയ ശേഷം ഇത് ഏതെങ്കിലും ഒരു കവറിൽ ഒഴിച്ചു കൊടുത്തശേഷം. ഓയിലിൽ ചുറ്റിച്ച് എടുക്കാവുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ജിലേബികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ദോശമാവ് ബാക്കിയുണ്ടെങ്കിൽ വേഗം ഈ കാര്യം ചെയ്തോളൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.