പ്രായമായവരാണെങ്കിലും ചെറുപ്പക്കാരായാലും പലപ്പോഴും വലിയ രീതിയിൽ ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ട് വേദന. മുൻപ് പ്രായുമായവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത് എന്നാൽ. ജീവിതശൈലിലുള്ള വ്യത്യാസം ഇന്ന് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ കണ്ടു വരാൻ കാരണമാകുന്നു. മുട്ടുവേദന പ്രശ്നങ്ങൾക്ക് കാരണങ്ങൾ പലതാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രോഗനിർണയവും ചികിത്സയും വൈകിപ്പിക്കരുത്.
സ്റ്റിറോയ്ഡ് സ്ഥിരമായി കഴിച്ചാൽ പാർശ്വഫലത്തിന് സാധ്യത കൂടുകയും ചെയ്യുന്നു. മുട്ടിലെ സന്ധികളിലും അനുബന്ധ ഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുള്ളവരിൽ സാധാരണമായി കാണുന്ന ഒന്നാണ്. മുട്ടിന്റെ ഉൾവശം മുൻവശം പിറകുവശം തുടങ്ങിയ ഭാഗങ്ങളിലാണ് വേദന കൂടുതലായി കണ്ടുവരുന്നത്. നീര് ചലനശേഷിയിൽ ഉണ്ടാകുന്ന കുറവ് മുട്ട് മടക്കാനും നിവർത്താനും കഴിയാത്ത അവസ്ഥ എന്നിവയാണ് ഇത്തരം പ്രശ്നങ്ങളിൽ പ്രധാനം.
വേദനയ്ക്കുള്ള കാരണങ്ങൾ പലതാണ്. മുട്ടിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ സന്ധിവാതം. ഓസ്റ്റിയോ ആർത്രൈറ്റിസ്. അണുബാധ അസ്ഥികൾ ഉണ്ടാകുന്ന മുഴകൾ ശാരീരിക അധ്വാനവും അമിത വ്യായാമവും മൂലം ശരീരം ദുർബലം ആകുന്ന അവസ്ഥ. റുമാത്രോയിഡ് ആർത്രൈറ്റിസ് രോഗം. മുട്ടിന്റെ പിൻഭാഗത്ത് ഉണ്ടാകുന്ന നീർക്കെട്ട്. മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റൽ. സന്ധികളിൽ ഉണ്ടാകുന്ന അണുബാധ.
എല്ലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന സ്നായ്ക്കൾ വലിയുകയോ പൊട്ടുകയോ ചെയ്യുന്നത്. മുട്ടിനുള്ളിലും പുറത്തും കാണുന്ന സ്നായ്ക്കൾ ആണ് സന്ധിയെ ഉറപ്പിച്ചു നിർത്തുന്നത്. കാലിനു പാക മാകുന്നത് ആവശ്യത്തിന് അനുയോജകമായ ചെരുപ്പ് എന്നിവ ധരിക്കാൻ ശ്രമിക്കുക. വ്യായാമത്തിന് കോൺക്രീറ്റ് തറകളിൽഓടുന്നത് നടക്കുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.