തൈറോയ്ഡ് പ്രശ്നങ്ങൾ തിരിച്ചറിയാനും അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളിൽ പലരും പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ തൊണ്ടയിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഹോർമോൺ തന്നെയാണ് ഇത്. ഇതിന്റെ കൂടുതൽ അല്ലെങ്കിൽ കുറവ് ആയിട്ടുള്ള വ്യതിയാനം.
ഇന്ന് മനുഷ്യരിൽ വളരെ കൂടുതലായി കണ്ടുവരുന്നു. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഇത്തരത്തിലുള്ള രോഗികളുടെ എണ്ണം വളരെ കൂടുതലായി കാണുന്നു. ഇതിനുള്ള പ്രധാന കാരണം ജീവിത ശൈലി ഭക്ഷണത്തിലുള്ള മാറ്റങ്ങളുമാണ്. തൈറോയ്ഡ് ബ്ലാന്റിൽ നിന്ന് വരുന്ന ഹോർമോൺ ആണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഹോർമോൺ റിലീസ് ചെയ്യുന്നതും കൺട്രോൾ ചെയ്യുന്നതും. ചില ആളുകൾക്ക് ഈ തൈറോയ്ഡ് ഹോർമോണിന്റെ അളവ് വളരെ കൂടുതലായി കാണുന്ന സാഹചര്യം ആണ് കാണാൻ കഴിയുക.
ഇതിനെയാണ് ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്നത്. മറ്റു ചിലർക്ക് ഈ ഹോർമോണിന്റെ അളവ് വളരെ കുറവായാണ് പ്രൊഡ്യൂസ് ചെയ്യുന്നത് ഇത് ഹൈപ്പോ തൈറോയിഡിസം എന്നും പറയുന്നു. ഇതിൽ നിങ്ങളുടെ അവസ്ഥ എന്ന് മനസ്സിലാക്കാൻ ടി സ് എച് ബ്ലഡിൽ ടെസ്റ്റ് ചെയ്താൽ മതിയാകും. ഇതിൽ നിന്നും മുഴുവൻ കാര്യങ്ങളും അറിയാൻ സാധിച്ചില്ല എങ്കിലും പ്രവർത്തനം കൂടുതലാണോ കുറവാണോ എന്ന ബേസിക് ധാരണ ഏതൊരാൾക്കും കിട്ടാവുന്നതാണ്.
തൈറോയ്ഡ് രോഗമുള്ളവർക്ക് ശരീരം എന്തെല്ലാം സൂചനകൾ ആണ് നൽകുന്നത് എന്നാണ് ഇവിടെ പറയുന്നത്. രാവിലെ തന്നെ ക്ഷീണം തോന്നുന്നു. ഇങ്ങനെ സംഭവിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ കുറവ് അല്ലെങ്കിൽ കൂടുതൽ മൂലമാണ്. അടുത്ത ലക്ഷണം ഭാരത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. നന്നായി വ്യായാമം ചെയ്താലും കുറഞ്ഞ ഭക്ഷണം കഴിച്ചാലും വണ്ണം കുറയാത്ത അവസ്ഥ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.