നിരവധി പേര് അറിയാതെ പോകുന്ന ചില കാര്യങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പ്രശ്നങ്ങൾ ജീവിതത്തിൽ അഭിമുഖീകരിക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് പോലും പലപ്പോഴും ചിന്തിക്കാറുണ്ട്. ഔഷധമായി ഉപയോഗിക്കുന്ന 10 കേരളീയ നാട്ടുചെടികളാണ് ദശപുഷ്പങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. പൂക്കൾ എന്നാണ് ഇവ അറിയപ്പെടുന്നത് എങ്കിലും ഇവയുടെ ഇലകൾക്കാണ് കൂടുതൽ പ്രാധാന്യം.
കേരളത്തിലെ തൊടികളിൽ കാണുന്ന ഈ 10 ചെടികൾക്കും നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെ കൂടുതൽ പ്രാധാന്യമുണ്ട്. അതുപോലെതന്നെ ഇവയെല്ലാം മംഗള കാരികളായ ചെടികൾ ആണെന്നാണ് വിശ്വാസം. ഹൈന്ദവ ദേവപൂജക്കും സ്ത്രീകൾക്ക് തലയിൽ ചൂടാനും ദശപുഷ്പങ്ങൾ ഉപയോഗിക്കാറുണ്ട്. വീടുകളിൽ പഴയ തലമുറക്കാർ ദശപുഷ്പം നാട്ടുവളർത്തിയിരുന്നു. പ്രത്യേക പരിചരണം വേണ്ടാത്തവയാണ് ഇവ. ആയുർവേദ കൂട്ടുകളിലും ഒറ്റമൂലികളായി അറിയപ്പെടുന്ന ഇവ ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.
ഇത്തരത്തിൽ ദശപുഷ്പങ്ങളിൽ കാണുന്ന ഒന്നാണ് ചെറൂള. ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഈ സസ്യത്തെ പറ്റിയാണ്. നിങ്ങളിൽ പലർക്കും ഈ സസ്യത്തെ പറ്റി അറിയാമായിരിക്കും. അറിയുന്നവർ നിങ്ങളുടെ അറിവ് താഴെ കമന്റ് ചെയ്യുമല്ലോ. ഇതിന്റെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. എല്ലായിടത്തും കാണുന്ന കുറ്റിച്ചെടിയാണ് ചെറൂള. ബലിപ്പൂവ് എന്ന മറ്റൊരു പേര് കൂടി ഇതിനെ കാണാൻ കഴിയും.
ശരീരത്തിലെ വിഷാംശങ്ങൾ പുറത്തു കളയാനും വൃക്ക രോഗങ്ങൾ പൂർണ്ണമായി തടയാനും ഫലപ്രദമായ ഒന്നാണ് ഇത്. രക്തസ്രാവം കൃമി ശല്യം മൂത്രത്തിൽ കല്ല് എന്നിവയ്ക്ക് ഫലപ്രദമായ ഒന്നാണ് ഇത്. മൂത്രാശയ രോഗങ്ങൾക്ക് മരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്. ചെറൂള ഇട്ട് വെള്ളം തിളപ്പിച്ച് അതിൽ കുളിക്കുന്നത് ശരീരത്തിലുള്ള വേദന അതുപോലെ തന്നെ നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.