തിളച്ച വെള്ളത്തിൽ ഇനി ഇങ്ങനെ ചെയ്താൽ മതി… മീൻ എണ്ണയിൽ വറുക്കേണ്ട…

ഒരു കിടിലൻ അടുക്കള്ള ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു ടിപ്പ് ആണ് ഇത്. തിളച്ച വെള്ളത്തിൽ മീൻ പൊരിച്ച് എടുക്കുന്നത് എങ്ങനെയാണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മീൻ വറുക്കാൻ പാകത്തിൽ വൃത്തിയാക്കി എടുക്കുക. മീൻ പൊരിക്കാൻ വേണ്ടി നല്ല മസാല തയ്യാറാക്കി എടുക്കുക.

അതിനായി മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു ടേബിൾ സ്പൂൺ പെരുംജീരകം ഒരു ടേബിൾ സ്പൂൺ കുരുമുളക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുക്കുമ്പോൾ ഒരുപാട് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കേണ്ട ആവശ്യമില്ല. ഇതുപോലെ ആണ് അരച്ചെടുത്തിട്ടുള്ളത്. കുരു മുളക് പെരുംജീരകം ചെറിയ തരിയായി കിടക്കേണ്ടതാണ്. ഇനി മീൻ പൊരിച്ചെടുക്കുമ്പോൾ നല്ല ടേസ്റ്റ് ആയിരിക്കും.

പിന്നീട് മീനിലേക്ക് മസാല തേച്ചു പിടിപ്പിക്കാം. ഇനി തിളച്ച വെള്ളത്തിലേക്ക് മീനിട്ട് പൊരിച്ചെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ചീനച്ചട്ടിയാണ് എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. മത്തി യുടെ നെയ്യ് സെപ്പറേറ്റ് ചെയ്ത് എടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇത് ഫ്രീസറിൽ വച്ച് കൊടുക്കുക.

ചട്ടിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് മത്തിയുടെ നെയ്യ് ചേർത്തു കൊടുക്കുക. ഇത് നന്നായി ഉരുകി വരണം. പിന്നീട് വെള്ളം നന്നായി വറ്റി വരുന്നത് വരെ വെയിറ്റ് ചെയ്യുക. പിന്നീട് ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന മീൻ വറുത്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ആർക്കും തന്നെ വീണ്ടും ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *